കയ്യേറ്റം ചെയ്തെന്ന പരാതിയിൽ കഴമ്പില്ല ; ജയരാജനെതിരായ അന്വേഷണം പോലീസ് അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കൈയേറ്റം ചെയ്തുവെന്ന യൂത്ത് കോണ്‍ഗ്രസുകാരുടെ പരാതിയിലെ അന്വേഷണം പോലീസ് അവസാനിപ്പിച്ചു. പരാതിയില്‍ കഴമ്പില്ലെന്ന് വലിയതുറ പോലീസ് കോടതിയെ അറിയിച്ചു.  വധശ്രമം, ഗൂഢാലോചന, സംഘം ചേര്‍ന്ന് ആക്രമിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ഇ പി ജയരാജന്‍, മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പി എ സുനീഷ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എയര്‍ക്രാഫ്റ്റ് നിയമ പ്രകാരമുള്ള കുറ്റം ചുമത്താതെയാണ് കേസെടുത്തത്. ഈ കേസാണ് പോലീസ് അന്വേഷണം അവസാനിപ്പിക്കുന്നത്.

അതേസമയം വിമാനത്തിനുള്ളില്‍ വച്ച് ഇ പി ജയരാജന്‍ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യതുവെന്ന ഇന്‍ഡിഗോയുടെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തുകയും യാത്ര വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ജയരാജന്‍ പ്രതിരോധിച്ചിരുന്നു. ഇതേ തുടര്‍ന്നു ജയരാജന് വിമാനക്കമ്പനി മൂന്നു ആഴ്ചത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...