Thursday, July 4, 2024 9:06 am

20 രൂപയ്ക്ക് പൂരി, മൂന്നു രൂപയ്ക്ക് വെള്ളം ; ജനറല്‍ കംപാര്‍ട്‌മെന്റിലെ യാത്രക്കാര്‍ക്കായി കുറഞ്ഞ നിരക്കിൽ ഭക്ഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ റെയില്‍വേ. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുന്നവര്‍ക്കായാണ് കുറഞ്ഞ നിരക്കില്‍ പ്ലാറ്റ്‌ഫോമുകളില്‍ ഐആര്‍സിടിസി പ്രത്യേക കൗണ്ടറുകള്‍ തുറക്കുന്നത്. തിരുവനന്തപുരം ഉള്‍പ്പടെ രാജ്യത്തെ 64 സ്റ്റേഷനുകളിലാണ് പുതിയ ഭക്ഷണ കൗണ്ടറുകള്‍ തുറക്കുന്നത്.

കുറഞ്ഞ പൈസയ്ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൗണ്ടറുകള്‍ തുറക്കുന്നത്. 20 രൂപയ്ക്കു പൂരി-ബജി-അച്ചാര്‍ കിറ്റ് ലഭിക്കും. മൂന്ന് രൂപയ്ക്ക് 200 മില്ലി ലിറ്റര്‍ വെള്ളവും ലഭിക്കും. കൂടാതെ 50 രൂപയ്ക്ക് സ്‌നാക് മീലും ഐആര്‍സിടിസിയുടെ പ്രത്യേക കൗണ്ടറുകളില്‍ ലഭിക്കും. സ്‌നാക് മീലില്‍ ഊണ്, ചോലെ-ബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയില്‍ ഏതെങ്കിലുമായിരിക്കും ലഭിക്കുക. തിരുവനന്തപുരം ഡിവിഷനില്‍ തിരുവനന്തപുരം സെന്‍ട്രല്‍ കൂടാതെ നാഗര്‍കോവിലിലും പാലക്കാട് ഡിവിഷനില്‍ മംഗളൂരു ജങ്ഷനിലും ഐആര്‍സിടിസിയുടെ പ്രത്യേക ഭക്ഷണ കൗണ്ടറുകളുണ്ടാകും. വിജയകരമാണെങ്കില്‍ ഘട്ടം ഘട്ടമായി രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാന്നാർ കൊലക്കേസ് : മൃതദേഹം ഇല്ലെങ്കിലും കേസ് തെളിയിക്കാനാവുമെന്ന് ഫോറൻസിക് വിദഗ്ധ ഡോ. ഷേർളി...

0
കോഴിക്കോട്: മാന്നാര്‍ കല കൊലക്കേസില്‍ ഡിഎന്‍എ സാമ്പിള്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും...

വിഭാഗീയതയ്ക്ക് നേതൃത്വം നൽകുന്നു ; പാര്‍ട്ടിക്ക് അതീതനായി പ്രവര്‍ത്തിക്കുന്നു ; മുഹമ്മദ് മുഹസീനെതിരെ വിമര്‍ശനം

0
പാലക്കാട്: എംഎൽഎയും സിപിഐയുടെ യുവനേതാക്കളിൽ പ്രധാനിയുമായ മുഹമ്മദ് മുഹസീനെതിരെ സിപിഐയിൽ രൂക്ഷ...

ചന്നപട്ടണ നിയോജക മണ്ഡലത്തിൽ ദേവഗൗഡയുടെ മകൾ അനസൂയ മഞ്ജുനാഥ എൻഡിഎ സ്ഥാനാർഥി ആയേക്കും

0
ബെംഗളൂരു: കുമാരസ്വാമി എംപിയായി തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിൽ അദ്ദേഹം ഒഴിയുന്ന ചന്നപട്ടണ നിയോജക...

കാർ നൽകാത്തതിന് ഉടമയ്ക്കുനേരേ ആക്രമണം ; രണ്ടുപേർ പിടിയിൽ

0
മഞ്ചേശ്വരം: കാർ നൽകാത്തതിന് വീട്ടിൽ കയറി ഗൃഹനാഥനുനേരേ നാലംഗ സംഘം വാൾ...