20 രൂപയ്ക്ക് പൂരി, മൂന്നു രൂപയ്ക്ക് വെള്ളം ; ജനറല്‍ കംപാര്‍ട്‌മെന്റിലെ യാത്രക്കാര്‍ക്കായി കുറഞ്ഞ നിരക്കിൽ ഭക്ഷണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി കുറഞ്ഞ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ റെയില്‍വേ. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുന്നവര്‍ക്കായാണ് കുറഞ്ഞ നിരക്കില്‍ പ്ലാറ്റ്‌ഫോമുകളില്‍ ഐആര്‍സിടിസി പ്രത്യേക കൗണ്ടറുകള്‍ തുറക്കുന്നത്. തിരുവനന്തപുരം ഉള്‍പ്പടെ രാജ്യത്തെ 64 സ്റ്റേഷനുകളിലാണ് പുതിയ ഭക്ഷണ കൗണ്ടറുകള്‍ തുറക്കുന്നത്.

കുറഞ്ഞ പൈസയ്ക്ക് ഭക്ഷണവും വെള്ളവും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൗണ്ടറുകള്‍ തുറക്കുന്നത്. 20 രൂപയ്ക്കു പൂരി-ബജി-അച്ചാര്‍ കിറ്റ് ലഭിക്കും. മൂന്ന് രൂപയ്ക്ക് 200 മില്ലി ലിറ്റര്‍ വെള്ളവും ലഭിക്കും. കൂടാതെ 50 രൂപയ്ക്ക് സ്‌നാക് മീലും ഐആര്‍സിടിസിയുടെ പ്രത്യേക കൗണ്ടറുകളില്‍ ലഭിക്കും. സ്‌നാക് മീലില്‍ ഊണ്, ചോലെ-ബട്ടൂര, പാവ് ബജി, മസാലദോശ തുടങ്ങിയവയില്‍ ഏതെങ്കിലുമായിരിക്കും ലഭിക്കുക. തിരുവനന്തപുരം ഡിവിഷനില്‍ തിരുവനന്തപുരം സെന്‍ട്രല്‍ കൂടാതെ നാഗര്‍കോവിലിലും പാലക്കാട് ഡിവിഷനില്‍ മംഗളൂരു ജങ്ഷനിലും ഐആര്‍സിടിസിയുടെ പ്രത്യേക ഭക്ഷണ കൗണ്ടറുകളുണ്ടാകും. വിജയകരമാണെങ്കില്‍ ഘട്ടം ഘട്ടമായി രാജ്യത്തെ എല്ലാ സ്റ്റേഷനുകളിലും നടപ്പാക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...