Tuesday, May 28, 2024 7:43 pm

ഐസ്‌ക്രീം പാര്‍ലറില്‍ വച്ച് വിദ്യാര്‍ഥിനികളെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളായ യുവാക്കള്‍ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാഞ്ഞങ്ങാട് ഐസ്‌ക്രീം പാര്‍ലറില്‍ വച്ച് വിദ്യാര്‍ഥിനികളെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതികളായ യുവാക്കള്‍ കീഴടങ്ങി. കാഞ്ഞങ്ങാട് സൗത്ത് ചിത്താരി സ്വദേശിയും 21കാരനുമായ ഷഹീര്‍, സുഹൃത്തുക്കളായ റംഷീദ്, മുബീന്‍, അര്‍ഷാദ് എന്നിവരാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യത്തിനായി ഇവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ പോലീസിന് മുന്‍പാകെ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ജൂണ്‍ 26ന് വൈകീട്ട് നാല് മണിയോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം.

കോട്ടച്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തെ ട്യൂഷന്‍ സെന്ററില്‍ നിന്ന് ഇറങ്ങിയ 15 വയസിന് താഴെയുള്ള ഏതാനും വിദ്യാര്‍ഥിനികള്‍ തൊട്ടടുത്തുള്ള ഐസ്‌ക്രീം പാര്‍ലറില്‍ കയറി. ഇത് കണ്ട് ഷഹീറും സംഘവും കടയിലേക്ക് എത്തി പെണ്‍കുട്ടികളുടെ പിന്നിലിരുന്നു. തുടര്‍ന്ന് നാലംഗ സംഘം മോശമായി സംസാരിക്കാന്‍ തുടങ്ങി. ഇത് കേട്ട പെണ്‍കുട്ടികള്‍ പുറത്തിറങ്ങി. പ്രതികളും പുറത്തിറങ്ങി വാഹനത്തില്‍ ഇവരെ പിന്തുടര്‍ന്നു. ഇതിനിടെ അശ്ലീല ആംഗ്യങ്ങള്‍ കാണിക്കുകയും വാഹനത്തില്‍ കയറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഇത് കണ്ട് നാട്ടുകാര്‍ സംഘടിച്ചതോടെ നാലംഗ സംഘം രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് ഹൈക്കോടതിയെ സമീപിച്ചതും ഒടുവില്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയതും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
അപേക്ഷ ക്ഷണിച്ചു കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024...

ബീന പ്രഭ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

0
പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ബീന പ്രഭയെ തെരഞ്ഞെടുത്തു....

രണ്ടിടത്ത് റെഡ് അലര്‍ട്ട് ; പത്തനംതിട്ടയില്‍ ഓറഞ്ച് മുന്നറിയിപ്പ്

0
പത്തനംതിട്ട : കേരളത്തില്‍ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്...

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

0
മലയോര മേഖലയിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക്...