സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

അപേക്ഷ ക്ഷണിച്ചു
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2024 വര്‍ഷം ഐ.ടി.ഐ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 12 ഐ.ടി.ഐകളിലായി 13 ട്രേഡുകളിലാണ് ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികളുടെ മക്കള്‍ക്കായി 260 സീറ്റുകള്‍ സംവരണം ചെയ്തിട്ടുള്ളത്. അടിസ്ഥാനയോഗ്യത പത്താം ക്ലാസ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 300 രൂപ ബോര്‍ഡില്‍ നിന്നും സ്‌റ്റൈപന്റ് ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ വെബ്‌സൈറ്റ് ആയ www.labourwelfarefund.in സന്ദര്‍ശിക്കണം. അവസാന തീയതി ജൂണ്‍ 30. അഡ്മിഷന്‍ ലഭിക്കുന്ന ഗവ. ഐ.ടി.ഐ.കളും ഗ്രേഡുകളും
ധനുവച്ചപുരം – വയര്‍മാന്‍,
ചാക്ക- ടര്‍ണര്‍,
ആറ്റിങ്ങല്‍ – മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍,
കൊല്ലം-മെക്കാനിക്ക് ഡീസല്‍,
ഏറ്റുമാനൂര്‍-വെല്‍ഡര്‍/ഫിറ്റര്‍
ചെങ്ങന്നൂര്‍- മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍,
കളമശ്ശേരി- ഫിറ്റര്‍,
ചാലക്കുടി-ടെക്‌നിക്കല്‍ പവര്‍ ഇലക്ട്രോണിക്ക് സിസ്റ്റംസ്,
മലമ്പുഴ -ഇലക്ട്രീഷ്യന്‍,
അഴിക്കോട്-ഡ്രാഫ്റ്റ്‌സ് മാന്‍ സിവില്‍,
കോഴിക്കോട്- റെഫ്രജിറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍,
കണ്ണൂര്‍ – ഇലക്ട്രോണിക് മെക്കാനിക്

തയ്യല്‍ പരിശീലനം
പട്ടിക വര്‍ഗ വികസന വകുപ്പ് റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ റാന്നിയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തിലെ ദ്വിവത്സര ടെയിലറിംഗ് കോഴ്സിന്റെ 2024-26 ബാച്ചിലേക്കുള്ള പരിശീലനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ഏഴാം ക്ലാസ് വിജയിച്ചതും 16 നും 40 നും ഇടയില്‍ പ്രായമുള്ളതുമായ പട്ടികവര്‍ഗത്തില്‍പ്പെട്ട യുവതികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, വരുമാനം, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡവലപ്മെന്റ്് ഓഫീസ്, തോട്ടമണ്‍, റാന്നി പി.ഒ , റാന്നി- 689672 എന്ന വിലാസത്തില്‍ അയക്കുകയോ റാന്നി മിനി സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ എത്തിക്കുകയോ ചെയ്യണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ അഞ്ച്. ഫോണ്‍: 04735 227703.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു.
മല്ലപ്പളളി കെല്‍ട്രോണ്‍ സെന്ററില്‍ ആരംഭിക്കുന്ന കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സര്‍ക്കാര്‍ അംഗീകരിച്ചതും പിഎസ്സി നിയമനങ്ങള്‍ക്ക് യോഗ്യവുമായ ഡിസിഎ, പിജിഡിസിഎ, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, ടാലി, എംഎസ് ഓഫീസ് എന്നീ കോഴ്സുകളിലേക്കും ഗവ. അംഗീകൃതമായ ഓട്ടോകാഡ് കോഴ്സിലേക്കും അപേക്ഷിക്കാം. ഫോണ്‍ : 0469 2961525, 8281905525.
—–
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുളള എസ് ആര്‍സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പത്താംക്ലാസ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ക്ക് 17 വയസ് പൂര്‍ത്തിയാവണം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ഫോണ്‍ : 0471 2325101, 8606031784, 9656008311, 8281411846, 9447432066. വെബ്‌സൈറ്റ് : www.srccc.in

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിമന്റ് വില കുതിക്കുന്നു

0
കൊച്ചി : നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ ഉയർന്നതോടെ കേരളത്തിലെ...

കെഎസ്ആർടിസി ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം ; തിരുവനന്തപുരം – എറണാകുളം സർവീസ്...

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ അഭിമാന പദ്ധതിയായ ബിസിനസ് ക്ലാസ് ബസുകളുടെ ഉദ്ഘാടനത്തിൽ മാറ്റം....

ബിജെപി എംപിയുടെ ലുങ്കീവാലാ പരാമർശം ; അവകാശ ലംഘനത്തിന് നോട്ടീസ് നൽകി ജോൺ ബ്രിട്ടാസ്

0
ന്യൂഡൽഹി : ലുങ്കീവാലാ പരാമർശത്തിൽ രാജ്യസഭയിൽ ബഹളം. സി.പി.എം. അംഗം ജോൺ...

ഡൽഹി പ്രതിഷേധത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി : ഡൽഹി പ്രതിഷേധത്തിൽ ചർച്ചക്ക് തയ്യാറെന്ന് കേന്ദ്ര ആഭ്യന്തര...