Tuesday, May 14, 2024 6:15 pm

ഇന്ന് നിപ സ്ഥിരീകരിച്ചയാളുടെ ആരോ​ഗ്യനില ​ഗുരുതരമല്ല : മന്ത്രി വീണ ജോർജ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഇന്ന് നിപ പോസിറ്റീവായ 39കാരൻ കോഴിക്കോട് ചെറുവണ്ണൂർ സ്വദേശിയാണെന്നും ആരോഗ്യ നില സ്റ്റേബിളാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. ഇയാൾക്ക് ആദ്യം മരിച്ചയാളുമായി നേരിട്ട് സമ്പർക്കം ഉണ്ട്. ആശുപത്രിയിൽ വെച്ചാണ് സമ്പർക്കമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം നിപ പോസിറ്റീവായ ആരോഗ്യ പ്രവർത്തകന്റെ ആരോഗ്യ നിലയിൽ കുഴപ്പമില്ല. 9വയസുകാരൻ വെന്റിലേറ്ററിൽ ആണെങ്കിലും സ്റ്റേബിൾ ആണെന്നും മന്ത്രി വീണാ ജോ‍ർജ് പറഞ്ഞു. ആദ്യത്തെ വ്യക്തിയുടെ ഹൈ റിസ്ക് കോൺടാക്ട്ടിൽ ഉള്ള മുഴുവൻ ആളുകളെയും പരിശോധിക്കും. ലക്ഷണം ഉണ്ടെങ്കിലും ഇല്ലെങ്കിലും പരിശോധിക്കും. 192സാംപിൾ ഒരേ സമയം പരിശോധിക്കാൻ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ മൊബൈൽ ലാബിൽ നടത്താം.

കൺഫോം ചെയ്യാൻ ഉള്ള ടെസ്റ്റ്‌ എൻഐവി പൂനെ മൊബൈൽ ലാബിൽ ചെയ്യാം. കോൺടാക്ട് ലിസ്റ്റിൽ പെട്ട ആൾ ടെസ്റ്റ്‌ ചെയ്ത് നെഗറ്റീവ് ആണെങ്കിലും നിരീക്ഷണത്തിൽ തുടരണമെന്നും വീണാ ജോർജ് പറഞ്ഞു. കോഴിക്കോട്ടെ നിപ ബാധിത മേഖലകൾ കേന്ദ്രസംഘം ഇന്ന് സന്ദർശിക്കും. സമ്പർക്ക പട്ടികയിലുള്ളവരുടെ എണ്ണം 950 ആയി. നിപയുടെ പശ്ചാത്തലത്തിൽ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നു. ഇന്നലെ 30 പേരുടെ സ്രവം കൂടി പരിശോധനക്കയച്ചിട്ടുണ്ട്. കോഴിക്കോട് തുടരുന്ന കേന്ദ്രസംഘം ഇന്ന് രോഗ ബാധിത പ്രദേശങ്ങള്‍ സന്ദ‍ശിച്ചേക്കും. RGCBയുടെ മൊബൈൽ സംഘവും ഇന്ന് കോഴിക്കോടെത്തും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ്രൈവിങ് സ്കൂളുകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി

0
തിരുവനന്തപുരം : ഡ്രൈവിങ് സ്കൂളുകളുടെ സമരം തുടരുന്ന സാഹചര്യത്തില്‍ ഡ്രൈവിങ് സ്കൂളുകളെ...

ഒത്തുതീര്‍പ്പിന് ശ്രമമില്ല ; സമരം കടുപ്പിക്കുമെന്ന് മില്‍മ ജീവനക്കാര്‍

0
തിരുവനന്തപുരം : മില്‍മ പ്ലാന്റുകള്‍ക്ക് മുന്നില്‍ പന്തല്‍കെട്ടി സത്യഗ്രഹമിരിക്കുമെന്ന് മില്‍മ...

കുവൈത്തിൽ ബയോമെട്രിക് വിരലടയാള സമയപരിധി നീട്ടി: പ്രവാസികൾക്കുള്ള അവസാന തിയ്യതി 2024 ഡിസംബർ 30

0
കുവൈത്ത് സിറ്റി: കുവൈത്തിൽ പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള സമയപരിധി...

ഹരിഹരന്റെ വീടിനു മുൻപിലെത്തി അസഭ്യം പറഞ്ഞ കേസ് ; പ്രതികൾ സഞ്ചരിച്ച കാർ പോലീസ്...

0
മലപ്പുറം: ആർഎംപി നേതാവ് ഹരിഹരന്റെ വീടിനു മുൻപിലെത്തി അസഭ്യം പറഞ്ഞ കേസിൽ...