കുവൈത്ത് സിറ്റി: കുവൈത്തിൽ പൗരന്മാർക്കും പ്രവാസികൾക്കും ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസികൾക്കുള്ള അവസാന തിയ്യതി 2024 ഡിസംബർ 30 ആണ്. പൗരന്മാർക്കുള്ള സമയപരിധി സെപ്റ്റംബർ 30 ഉം. പൗരന്മാർക്കും പ്രവാസികൾക്കും വേണ്ടി നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനായാണ് ആദ്യ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽയൂസഫ് അസ്സബാഹ് നിർദേശം നൽകിയതെന്നും മന്ത്രാലയം വ്യക്തമാക്കി. ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള ഔദ്യോഗിക സ്ഥലങ്ങൾ, ബയോമെട്രിക് വിരലടയാളം എടുക്കുന്നതിനുള്ള സമയം എന്നിവ പേഴ്‌സണൽ ഐഡൻറിഫിക്കേഷൻ സെക്ഷനിലെ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. നിയുക്ത കേന്ദ്രങ്ങളിലേക്ക് പോകുന്നതിന് മുമ്പ് (സഹ്ൽ) ആപ്ലിക്കേഷൻ വഴി- മെറ്റ പ്ലാറ്റ്‌ഫോം അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാൻ ആഭ്യന്തര മന്ത്രാലയം എല്ലാവരോടും അഭ്യർത്ഥിച്ചു. മുൻകൂർ അപ്പോയിന്റ്‌മെന്റ് ഇല്ലാതെ നടപടികൾ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1