പത്തനംതിട്ട ഡി.സി.സി യുടെ നേതൃത്വത്തില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷം മന്ത്രി പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന 80-ാം സ്വാതന്ത്ര്യ ദിനാഘോഷം വിവിധ പരിപാടികളോടെ പത്തനംതിട്ട രാജീവ് ഭവനില്‍ ആഘോഷിക്കുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. സംസ്ഥാന ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിക്കും. പൊതു സമ്മേളനത്തിന് മുന്നോടിയായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പതാക ഉയര്‍ത്തും. കെ.പി.സി.സി വിചാര്‍ വിഭാഗ് ജില്ലാ ചെയര്‍മാന്‍ ഡോ.റോയിസ് മല്ലശ്ശേരി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.

കെ.പി.സി.സി കോര്‍ കമ്മിറ്റി അംഗം പ്രൊഫ.പി.ജെ. കുര്യന്‍, രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.മോഹന്‍രാജ്, പഴകുളം മധു എം.എല്‍.എ, അഡ്വ.എന്‍. ഷൈലാജ്, എം.എല്‍.എ മാരായ അബിന്‍ വര്‍ക്കി കോടിയാട്ട്, സി.വി.ശാന്തകുമാര്‍, കെ.പി.സി.സി, ഡി.സി.സി, പോഷക സംഘടനാ ഭാരവാഹികള്‍, പോഷക സംഘടനാ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലയിലെ ബൂത്ത്, വാര്‍ഡ്, മണ്ഡലം, ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡി.സി.സി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനും ഇഡിക്കും ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി

0
കൊച്ചി​: തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധന നടത്തിയ...

സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമെന്ന് മുൻ മന്ത്രി ജി ആർ അനിൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷമെന്ന് മുൻ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി...

പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ

0
തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ സർട്ടിഫിക്കളുടെ തിരുത്തലിനും ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനും കാലതാമസമുണ്ടെന്ന നിരവധി...

ട്രെയിൻ റദ്ദാക്കിയ സംഭവം ; സമരം പൊളിക്കാനുള്ള കേന്ദ്ര നീക്കമെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ സിപിഐ ആഹ്വാനം ചെയ്ത സമരത്തിൽ പങ്കെടുക്കാനായി ഡൽഹിക്ക് പോകാൻ...