Monday, June 17, 2024 12:21 pm

ജിയോയുടെ എയർ ഫൈബർ സേവനം കേരളത്തിലും ലഭ്യമായി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

ജിയോയുടെ എയർ ഫൈബർ സേവനം കേരളത്തിലും എത്തി. തലസ്ഥാന ന​ഗരമായ തിരുവനന്തപുരത്താണ് റിലയൻസ് ജിയോ തങ്ങളുടെ എയർ ഫൈബറിന്റെ സേവനം ആരംഭിച്ചത്. നിലവിൽ രാജ്യത്ത് ലഭിക്കുന്നതിൽ വെച്ച് ഏറ്റവും മികച്ച ഇന്റനെറ്റ് വേ​ഗതയാണ് എയർ ഫൈബർ നൽകുന്നത്. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, പൂനെ എന്നീ എട്ട് ന​ഗരങ്ങളിൽ ആയിരുന്നു ജിയോ ആദ്യം പദ്ധതി ആരംഭിച്ചത്. ജിയോയുടെ 5G ഫിക്സഡ് വയർലെസ് ആക്സസ് ( 5G FWA) സേവനം ആണിത്. വയറുകളുടേയും കേബിളുകളുടെ സഹായം ഇല്ലാതെ തന്നെ മികച്ച ഇന്റർനെറ്റ് വേ​ഗത നൽകാൻ ഇവ സഹായിക്കുന്നു. പ്ലഗ് ആൻഡ് പ്ലേ ഉപകരണം ഉപയോഗിച്ചാണ് ഇതിന്റെ സേവനം ലഭിക്കുക. വളരെ ലളിതമായി തന്നെ ഇവ വീടുകളിലും ഓഫീസുകളിലും സ്ഥാപിക്കാൻ സാധിക്കുന്നതാണ്.

ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റി ഇല്ലാത്ത സ്ഥലങ്ങളിലും എയർ ഫൈബർ സേവനം എത്തും എന്നതും ഇതിന്റെ പ്രത്യേകതയാണ്. ജിയോയുടെ Wi-Fi 6 റൂട്ടർ വഴിയാണ് എയർ ഫൈബർ സേവനങ്ങൾ ലഭിക്കുന്നത്. ഈ റൂട്ടർ കുറഞ്ഞ ലേറ്റൻസി, വിശാലമായ കവറേജ്, ഉയർന്ന വേഗത എന്നിവ വാഗ്ദാനം ചെയ്യുന്നു. 1000 എംബിപിഎസ് സ്പീഡ് വരെ നൽകാൻ ജിയോയുടെ എയർ ഫൈബറിന് സാധിക്കും എന്നാണ് കമ്പനി പറയുന്നത്. ഇതിന്റെ വിവിധ പ്ലാനുകൾ ഏതെല്ലാമാണെന്ന് പരിശോധിക്കാം. രണ്ട് വിഭാ​ഗങ്ങളായാണ് പ്രധാനമായും ജിയോ എയർ ഫൈബറിന്റെ പ്ലാനുകൾ കമ്പനി അറിയിച്ചിരിക്കുന്നത്. ജിയോ എയർ ഫൈബറും ജിയോ എയർ ഫൈബർ മാക്സും. ഇതിലെ വിവധ പ്ലാനുകൾ അനുസരിച്ച് 30Mbps, 100Mbps, 150Mbps, 300Mbps, 500Mbps, 1Gbps എന്നിങ്ങനെയാണ് ഇതിൽ ഇന്റർനെറ്റിന് ലഭിക്കുന്ന സ്പീഡ്. 599 രൂപ മുതലാണ് ഇതിന്റെ പ്ലാനുകൾ ആരംഭിക്കുന്നത്. 599, 899, 1199 എന്നിവയാണ് ജിയോ എയർ ഫൈബറിന്റെ മറ്റ് പ്ലാനുകൾ. 100 Mbps വരെ ഇന്റർനെറ്റ് വേഗതയായിരിക്കും ഇവ നിങ്ങൾക്ക് നൽകുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പ​ത്ത​നം​തി​ട്ട ജില്ല സ്റ്റേഡിയം പവിലിയൻ വിപുലീകരിക്കും ; ആദ്യ ഘട്ടത്തിൽ ഓട നിർമാണവും...

0
പ​ത്ത​നം​തി​ട്ട : ജി​ല്ല സ്റ്റേ​ഡി​യം നി​ർ​മാ​ണ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മെ​ന്ന നി​ല​യി​ൽ പ​വി​ലി​യ​ൻ വി​പു​ലീ​ക​ര​ണ​ത്തി​ന്​...

പരപ്പനങ്ങാടിയിലെത്തിയ ക്വട്ടേഷൻ സംഘത്തിലെ ഒരാൾകൂടി അറസ്റ്റിൽ

0
മലപ്പുറം: ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിൽ കഴിഞ്ഞമാസം നാട്ടുകാർ പിടികൂടിയ ക്വട്ടേഷൻ സംഘത്തിലെ...

കേന്ദ്ര കഥാപാത്രമായി ടിനി ടോം; ‘മത്ത്’ ട്രെയ്‍ലര്‍ എത്തി

0
രഞ്ജിത്ത് ലാൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മത്ത്. ടിനി...

രാജ്ഭവനിൽ നിന്നും ഉടൻ ഒഴിയണം ; കൊൽക്കത്ത പോലീസിനോട് ബംഗാൾ ഗവർണർ

0
കൊൽക്കത്ത: രാജ്ഭവൻ പരിസരം ഉടൻ ഒഴിയാൻ ബംഗാൾ ഗവർണർ സിവി ആനന്ദ...