റാന്നി സെന്റ് തോമസ് കോളേജ് വജ്രജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി സെന്റ് തോമസ് കോളേജ് വജ്രജൂബിലി ആഘോഷങ്ങളുടെ ലോഗോ അലുമ്നി പ്രസിഡന്റ് രാജു ഏബ്രഹാം പ്രകാശനം ചെയ്തു. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്കു ജൂലൈ 13 നു തുടക്കമാകും. സാംസ്കാരിക പരിപാടികൾ, അന്തർദേശീയ വിദ്യാഭ്യാസ- ചരിത്ര സെമിനാറുകൾ, ജോബ് ഫെയർ എന്നിവ ഒരു വർഷക്കാലത്തിനുള്ളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. അലൂമിനിയുടെ സഹായത്തോടെ ക്ലാസ് മുറികൾ സ്മാർട്ട് ആക്കി തീർക്കുന്നതിനും വജ്രജൂബിലി സ്മാരകമായി കോളേജ് സ്റ്റേഡിയം നിർമ്മിച്ചു നൽകുന്നതിനും അലൂമിനി നേതൃത്വം നൽകും. ആഘോഷ പരിപാടികളുടെ നടത്തിപ്പിനായി 501 അംഗ ജനറൽ കമ്മിറ്റിയെയും വിവിധ സബ് കമ്മിറ്റികളെയും രൂപീകരിച്ചു. കോളേജ് മാനേജർ പ്രൊഫ. സന്തോഷ് കെ തോമസ്, പ്രിൻസിപ്പാൾ ഡോ. സ്നേഹ എൽസി ജേക്കബ്, സെക്രട്ടറി ഡോ. എം കെ സുരേഷ്, വൈസ് പ്രസിഡന്റ് റോഷൻ റോയ് മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങളായ അഡ്വ. ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, ടിജു എബ്രഹാം, ഏ റ്റി സതീഷ് , കോളേജ് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സാബു കെ ഏബ്രഹാം, എം കെ ഏബ്രഹാം , തോമസ് മാത്യു, കെ സി ജേക്കബ്, എം കെ ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...