കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട് നടന്നതായി ആരോപണം. 2018 മുതലുള്ള ബിരുദ പരീക്ഷകളുടെ ടാബുലേഷൻ രജിസ്റ്ററിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒപ്പിട്ടിട്ടില്ല. ഇത്തരം സർട്ടിഫിക്കറ്റുകൾ അനുവദിക്കാൻ വൈസ് ചാൻസലർ ഡോ. സിസാ തോമസ് വിസമ്മതിച്ചതാണ് ഈയിടെ വിവാദമായ എസ്.എഫ്.ഐ.യുടെ പ്രതിഷേധത്തിലേക്കു നയിച്ചതെന്നാണ് സൂചന. വിരമിച്ച ഉദ്യോഗസ്ഥരെക്കൊണ്ട് ടാബുലേഷൻ രജിസ്റ്ററിൽ ഒപ്പുവെപ്പിച്ചതായും വിവരമുണ്ട്. സർവകലാശാല പരീക്ഷാവിഭാഗത്തിൽ സൂക്ഷിച്ച 2018 മുതലുള്ള ടാബുലേഷൻ രജിസ്റ്ററുകളിൽ ഉദ്യോഗസ്ഥർ ഒപ്പു വെക്കാത്തതിലാണ് ദുരൂഹത.

അസിസ്റ്റന്റ് രജിസ്ട്രാർ മുതൽ ജോയിന്റ് രജിസ്ട്രാർ വരെയുള്ള ഉദ്യോഗസ്ഥരാണ് ഒപ്പിടാത്തത്. വിദ്യാർഥികൾക്ക് മുൻപ് കിട്ടിയ യഥാർഥ മാർക്കും ടാബുലേഷൻ രജിസ്റ്ററിലെ മാർക്കും തമ്മിൽ പൊരുത്തക്കേടുണ്ടെന്നും കണ്ടെത്തി. ടാബുലേഷൻ രജിസ്റ്ററിലെ മാർക്കും കോഴ്സ് കോഡുകളുമെല്ലാം ഡിജിറ്റൽ സംവിധാനത്തിൽ തെറ്റായാണ് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥരിൽ ചിലർ രജിസ്റ്ററിൽ ഒപ്പിടാത്തതിന് ഇതും കാരണമായിരിക്കാമെന്ന് പറയുന്നു. 2018 മുതലുള്ള വിദ്യാർഥികൾക്ക് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് മാത്രമേ നൽകിയിട്ടുള്ളൂ. സർവീസിലുള്ള ഉദ്യോഗസ്ഥരുടെയും ആ കാലഘട്ടത്തിൽ വിരമിച്ചവരുടെയും ഒപ്പ് ടാബുലേഷൻ രജിസ്റ്ററിൽ ചേർത്ത് സർട്ടിഫിക്കറ്റുകൾ നൽകാൻ ജൂലായ് 17-നാണ് സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചത്.

തുടർന്ന്, വി.സി.യുടെ അനുമതി വാങ്ങാതെ, സെക്‌ഷൻ ഓഫീസർമാർ വിരമിച്ച ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് ഒപ്പിടാൻ ആവശ്യപ്പെട്ടു. ചിലരെത്തി ഒപ്പിട്ടു. മാർക്കിൽ പൊരുത്തക്കേടുള്ളതിനാൽ ചിലർ തയ്യാറായില്ല. ഇതിനിടെ ജയിച്ച ഒട്ടേറെ വിദ്യാർഥികൾക്ക് രജിസ്റ്ററിൽ രേഖപ്പെടുത്താതെ ബിരുദ സർട്ടിഫിക്കറ്റ് നൽകിയതായും ആക്ഷേപമുണ്ട്. 2018- മുതലുള്ള ക്രമക്കേടുകളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാംപെയ്ൻ കമ്മിറ്റി ഗവർണർക്കും വി.സി.ക്കും നിവേദനം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...