Wednesday, June 26, 2024 10:18 am

കുറഞ്ഞ വിലയില്‍ ഏഥറിന്‍റെ പുതിയ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ വരുന്നു

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയില്‍ ഇലക്ട്രിക് ടൂവീലര്‍ രംഗം ഭരിക്കുന്നത് തദ്ദേശീയരായ കമ്പനികളാണ്. ഒരു ഇവി വാങ്ങുമ്പോള്‍ ഇന്ത്യക്കാര്‍ ആദ്യം പരിഗണിക്കുന്ന പേരുകളില്‍ ഒന്നാണ് ഏഥര്‍. കമ്പനിയില്‍ നിന്ന് ഉടന്‍ തന്നെ ഒരു ഫാമിലി സ്‌കൂട്ടര്‍ വരാന്‍ പോകുകയാണ്. സ്‌പോര്‍ട്ടിയര്‍ ലുക്കിലുള്ള പെര്‍ഫോമന്‍സ് ഇവികള്‍ പുറത്തിറക്കിയാണ് ഏഥര്‍ ഇന്ത്യന്‍ യൂത്തിന്റെ മനസ്സില്‍ ഇടം കണ്ടെത്തിയത്. ഏഥര്‍ 450S, ഏഥര്‍ 450X എന്നിങ്ങനെ രണ്ട് മോഡലുകളാണ് നിലവില്‍ ഏഥര്‍ വിപണിയില്‍ എത്തിക്കുന്നത്. പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ആയതിനാല്‍ അവയുടെ വില അല്‍പ്പം കൂടുതലാണ്. വലിപ്പം അല്‍പ്പം കുറവും. ഈ സാഹചര്യത്തിലാണ് കുടുംബത്തിലെ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ ഒരു പുത്തന്‍ ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ വേണ്ടി ഏഥര്‍ ഒരുങ്ങുന്നത്. വീട്ടുസാധനങ്ങളെല്ലാം എളുപ്പത്തില്‍ കൊണ്ടുപോകാന്‍ സാധിക്കുന്ന രീതിയിലാവും രൂപകൽപ്പന. പുത്തന്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ അവതരണത്തിനൊപ്പം നിലവിലുള്ള 450 സീരീസ് അപ്‌ഡേറ്റ് ചെയ്യുമെന്നും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

അടുത്ത വര്‍ഷം പുത്തന്‍ മേക്കോവറില്‍ പുതിയ 450 ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. അപ്ഡേറ്റുകള്‍ ലഭിക്കുന്നതിനാല്‍ തന്നെ പുതിയ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വിലയില്‍ അല്‍പ്പം വ്യത്യാസം വരാന്‍ സാധ്യതയുണ്ട്. നിലവില്‍ 450S, 450X എന്നിങ്ങനെ രണ്ട് തരം ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി വില്‍ക്കുന്നത്. 450S ആണ് ഏഥറിന്റെ എന്‍ട്രി ലെവല്‍ മോഡല്‍. നിലവില്‍ 1.30 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് 450S വില്‍പ്പനക്കെത്തിക്കുന്നത്. അതേസമയം 450X-ന് 1.38 ലക്ഷം രൂപയാണ് വില. 450S, 450X ഇലക്ട്രിക് സ്‌കൂട്ടറുകളുടെ ഹൈറേഞ്ച് പതിപ്പുകളും അണിയറയില്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. പുതിയ മോഡലുകള്‍ ഏഥറിന്റെ ഔട്ട്ഗോയിംഗ് ഡിസൈനിന് സമാനമായിട്ടായിരിക്കും വരിക. വലിപ്പത്തിന്റെ കാര്യത്തിലും ഏഥര്‍ 450X HR, ഏഥര്‍ 450S HR എന്നിവ സമമായിരിക്കും. ഏഥര്‍ 450X HR, ഏഥര്‍ 450S HR ഇവികളുടെ പവര്‍ട്രെയിന്‍ സവിശേഷതകളും ഏകദേശം സമാനമാണ്.

ഈ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡിസൈനില്‍ പരമ്പരാഗതമായ സമീപനമാണ് കമ്പനി സ്വീകരിക്കുക. മിനിമല്‍ കട്ടുകളും ക്രീസുകളുമുള്ള സൈഡ് പാനലുകളും ഫ്‌ലാറ്റ് ഏപ്രണും പരമ്പരാഗത ഡിസൈനിനൊപ്പം പ്രായോഗികതയ്ക്കും ലാളിത്യത്തിനും കൂടി പ്രാമുഖ്യം നല്‍കുന്നു. കൂടുതല്‍ വിശാലമായ ഫ്‌ലോര്‍ബോര്‍ഡാണ് ഇവിക്ക് ലഭിക്കുന്നത്. സിംഗിള്‍ പീസ് സീറ്റും സിംഗിള്‍ പീസ് ഗ്രാബ് റെയിലുമാണ് വരാന്‍ പോകുന്ന ഇലക്ട്രിക് സ്‌കൂട്ടറില്‍ കാണാന്‍ സാധിക്കുന്നത്. മറ്റ് സ്‌കൂട്ടറുകളെപ്പോലെ ഈ പുതിയ ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറിനും പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഫോള്‍ഡബിള്‍ ഫൂട്ട്‌റെസ്റ്റ് ലഭിക്കുന്നു. മുന്‍വശത്തെ എല്‍ഇഡി ഹെഡ്ലൈറ്റ് ഫ്രണ്ട് പാനലിലേക്ക് തിരശ്ചീനമായി സംയോജിപ്പിച്ചിരിക്കുന്നു. ഇന്ത്യയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാങ്ങുന്നവരുടെ എണ്ണം സമീപകാലത്ത് ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. താങ്ങാവുന്ന വിലയില്‍ ഒരു ഫാമിലി സ്‌കൂട്ടര്‍ കൂടി എത്തിയാല്‍ ഏഥര്‍ വില്‍പ്പനയില്‍ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മണിമലയാറ്റിലെ ജലനിരപ്പുയർന്നു ; ഭീതിയില്‍ ആളുകള്‍

0
മല്ലപ്പള്ളി : രണ്ട് ദിവമായി ഇടവിട്ട് പെയ്യുന്ന മഴയിൽ മണിമലയാറ്റിലെ ജലനിരപ്പുയർന്നു....

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിൽ വീണ്ടും മാറ്റം ; വാഹനങ്ങളുടെ കാലപരിധി 22 വർഷമായി ഉയർത്തി

0
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണത്തിൽ വീണ്ടും മാറ്റം വരുത്തി സർക്കാർ. 3000...

അൽ മൻഖൂലിലെ മൂന്ന് സ്ട്രീറ്റുകൾ നവീകരിച്ചു

0
ദുബായ്: അൽ മൻഖൂലിലെ കുവൈത്ത് സ്ട്രീറ്റ്, 12 എ സ്ട്രീറ്റ്, 10...

കാറ്റിലും മഴയിലും കെ.എസ്.ഇ.ബിക്ക് നഷ്ടം 5 ലക്ഷം

0
പത്തനംതിട്ട : കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ...