വാട്സ് ആപ്പ്, ടെലഗ്രാം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

For full experience, Download our mobile application:
Get it on Google Play

വാട്ട്സാപ്പ്, ടെലഗ്രാം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നല്കി മൈക്രോസോഫ്റ്റ്. മൊബൈൽ ബാങ്കിങ് ട്രോജൻ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. വാട്ട്സാപ്പ്, ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ മെസേജിങ് പ്ലാറ്റ്‌ഫോമുകൾ വഴി വലിയ രീതിയിൽ ട്രോജൻ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു. ബാങ്കുകൾ, സർക്കാർ ഏജൻസികൾ, മറ്റ് സേവനദാതാക്കൾ എന്നിവരെന്ന വ്യാജേനയാണ് സോഷ്യൽ മീഡിയ വഴി ഉപഭോക്താക്കളെ ബന്ധപ്പെടുന്നത്. തുടർന്ന് അവരുടെ ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്ക് അപകടകരമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോണിലെ സ്വകാര്യ വിവരങ്ങൾ ചോർത്തുന്നു. ബാങ്കിങ് വിവരങ്ങളും ഫോണിലെ മറ്റ് ഡാറ്റയും ഇക്കൂട്ടത്തിൽ ചോർത്തിയെടുക്കും. ഇത്തരം സൈബറാക്രമണങ്ങൾ വഴി വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പുകളാണ് നടത്തുന്നത്. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക സുരക്ഷാ ബ്ലോഗിലൂടെ തന്നെയാണ് കമ്പനി ഇതേക്കുറിച്ച് സംസാരിച്ചിരിക്കുന്നത്. വാട്ട്സാപ്പ് വഴി ഏതെങ്കിലും ബാങ്കിന്റെ പേരിൽ മെസെജും ലിങ്കുമയച്ചാണ് കൂടുതൽ തട്ടിപ്പുകളും നടത്തുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്യുന്ന ഉപയോക്താക്കൾ കെണിയിൽ പെടും. ബാങ്കുകളുടെ പേരിൽ ഉപഭോക്താക്കളെ ബന്ധപ്പെട്ട് മറ്റ് സാമ്പത്തിക സേവനങ്ങളുടെ ഉപഭോക്താക്കളെയാണ് കെണിയിലാക്കുന്നത്. രണ്ട് തരം അപകടകരമായ ആപ്പുകളാണ് മൈക്രോസോഫ്റ്റ് ചൂണ്ടിക്കാണിക്കുന്നത്. ബാങ്ക് അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ചോർത്തുന്നതിനായി നിർമിച്ച ബാങ്കുകളുടെ വ്യാജ ആപ്പുകൾ, ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ചോർത്തുന്നതിനുള്ള വ്യാജ ആപ്പുകൾ എന്നിവയാണ് അപകടകരമായ രണ്ട് ആപ്പുകൾ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രൊഫഷണലാകും; ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക്...

വ്യാപകമായ മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം 14 ജില്ലകളിലും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ...

ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി ; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0
ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ...

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ...