Saturday, May 18, 2024 5:05 pm

അരുവിക്കര ഗ്രാമ പഞ്ചായത്തിൽ വിളവെടുപ്പ് ഉത്സവം നടത്തി

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട് : വാഴ കൃഷിയിൽ കർഷകർ അഭിമുഖീകരിക്കുന്ന പ്രധാന കീടങ്ങളെയും രോഗങ്ങളെയും ജൈവ നിയന്ത്രണ മാർഗങ്ങളിലൂടെ പ്രതിരോധിച്ച് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം. വാഴയുടെ ഇലപ്പുള്ളി രോഗം, തടപ്പുഴു, നിമ വിരകൾ, എന്നിവയെ നിയന്ത്രിക്കുന്നതിന് ഏറ്റവും നൂതനമായ സാങ്കേതികവിദ്യ മുൻനിര പ്രദർശനങ്ങളിലൂടെ കർഷകരിലേക്ക് എത്തിച്ചു. കെ.എ.യു ബയോകൺട്രോൾ മിക്സ്’ എന്ന പേരിൽ അറിയപ്പെടുന്ന സൂക്ഷ്മാണുക്കളുടെ സംയുക്ത മിശ്രിതം ഉപയോഗിച്ച് അരുവിക്കര ഗ്രാമ പഞ്ചായത്തിൽ കളത്തുകാൽ മേഖലയിലുള്ള കൃഷിയിടങ്ങളിൽ മുൻനിര പ്രദർശനങ്ങൾ സംഘടിപ്പിച്ചു. സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനോടൊപ്പം കീടരോഗ നിയന്ത്രണത്തിന് ജൈവമാർഗ്ഗങ്ങളുടെ ഫലപ്രാപ്തി കർഷകർ കൃഷിയിടങ്ങളിൽ ചെയ്തു മനസ്സിലാക്കുന്നതിന് ഈ പ്രദർശനങ്ങൾ സഹായകരമായി.

കൃഷി ആരംഭിക്കുന്നതിനു മുമ്പ് മണ്ണിന്റെ അമ്ളത്വം ക്രമീകരിക്കുന്നതിനോടൊപ്പം കൃത്യമായ ഇടവേളകളിൽ സ്യുഡോമോണാസ് ഫ്ലൂറസെൻസ്, ബിവേറിയ ബസിയാനാ, പിസിലോമൈസിസ് ലൈലാസിനസ് എന്നീ മിത്രാണുക്കൾ കൃഷിയിടങ്ങളിൽ പ്രയോഗിച്ചു. ഇത്തരത്തിൽ കൃഷി ചെയ്ത കർഷകരുടെ കൃഷി വിജയം കൈവരിച്ചതായി സാക്ഷ്യപ്പെടുത്തി. വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. കല നിർവഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സസ്യ സംരക്ഷണ വിദഗ്ധ ബിന്ദു ആർ മാത്യൂസ് സാങ്കേതികവിദ്യ കർഷകർക്ക് വിവരിച്ചു നൽകി. രാജീവ്‌ ശിവശ്രീയുടെ കൃഷിയിടത്തു വെച്ച് നടത്തിയ ഉദ്ഘടനകർമ്മത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുക രവി, സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളായ ജഗൽ വിനായക്, മറിയകുട്ടി, വാർഡ് മെമ്പർമാരായ കളത്തറ മധു, രമേശൻ, അജിത് കുമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, അരുവിക്കര സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ആർ. രാജ്‌മോഹൻ, അരുവിക്കര കൃഷി ഓഫീസർ പ്രശാന്ത്.ബി, കൃഷി ഉദ്യോഗസ്ഥർ, കർഷക സുഹൃത്തുക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മുരിങ്ങ മംഗലം ജംഗ്ഷനിലെ ബദാം മരം അപകടാവസ്ഥയിൽ

0
കോന്നി : കോന്നി മുരിങ്ങമങ്ങലം ജംഗ്ഷനിലെ ബദാം മരം ചുവട് ദ്രവിച്ച്...

അടൂർ നിയോജക മണ്ഡലംതല ക്വിസ് മത്സരത്തിൽ ഷിഹാദ് ഷിജുവും ദേവിക സുരേഷും ഒന്നാം സ്ഥാനം...

0
അടൂർ : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ...

കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞുവീണു ; ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് റദ്ദാക്കി

0
കോയമ്പത്തൂര്‍: കനത്തമഴയില്‍ റെയില്‍പ്പാളത്തില്‍ മണ്ണിടിഞ്ഞ് വീണതിനെത്തുടര്‍ന്ന് ഊട്ടിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് ശനിയാഴ്ച...

സമാധാന ജീവിതം ആഗ്രഹിക്കുന്ന കേരളീയരെ സിപിഎം ചതിക്കുന്നു ; രക്തസാക്ഷി മണ്ഡപ വിഷയത്തിൽ പ്രതിപക്ഷ...

0
തിരുവനന്തപുരം: ബോംബ് നിർമ്മാണത്തിനിടെ 2015 ജൂൺ ആറിന് കൊല്ലപ്പെട്ട രണ്ട് ക്രിമിനലുകൾക്ക്...