അരുവിക്കര ഗ്രാമ പഞ്ചായത്തിൽ വിളവെടുപ്പ് ഉത്സവം നടത്തി

For full experience, Download our mobile application:
Get it on Google Play

നെടുമങ്ങാട് : വാഴ കൃഷിയിൽ കർഷകർ അഭിമുഖീകരിക്കുന്ന പ്രധാന കീടങ്ങളെയും രോഗങ്ങളെയും ജൈവ നിയന്ത്രണ മാർഗങ്ങളിലൂടെ പ്രതിരോധിച്ച് മിത്രനികേതൻ കൃഷിവിജ്ഞാന കേന്ദ്രം. വാഴയുടെ ഇലപ്പുള്ളി രോഗം, തടപ്പുഴു, നിമ വിരകൾ, എന്നിവയെ നിയന്ത്രിക്കുന്നതിന് ഏറ്റവും നൂതനമായ സാങ്കേതികവിദ്യ മുൻനിര പ്രദർശനങ്ങളിലൂടെ കർഷകരിലേക്ക് എത്തിച്ചു. കെ.എ.യു ബയോകൺട്രോൾ മിക്സ്’ എന്ന പേരിൽ അറിയപ്പെടുന്ന സൂക്ഷ്മാണുക്കളുടെ സംയുക്ത മിശ്രിതം ഉപയോഗിച്ച് അരുവിക്കര ഗ്രാമ പഞ്ചായത്തിൽ കളത്തുകാൽ മേഖലയിലുള്ള കൃഷിയിടങ്ങളിൽ മുൻനിര പ്രദർശനങ്ങൾ സംഘടിപ്പിച്ചു. സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുന്നതിനോടൊപ്പം കീടരോഗ നിയന്ത്രണത്തിന് ജൈവമാർഗ്ഗങ്ങളുടെ ഫലപ്രാപ്തി കർഷകർ കൃഷിയിടങ്ങളിൽ ചെയ്തു മനസ്സിലാക്കുന്നതിന് ഈ പ്രദർശനങ്ങൾ സഹായകരമായി.

കൃഷി ആരംഭിക്കുന്നതിനു മുമ്പ് മണ്ണിന്റെ അമ്ളത്വം ക്രമീകരിക്കുന്നതിനോടൊപ്പം കൃത്യമായ ഇടവേളകളിൽ സ്യുഡോമോണാസ് ഫ്ലൂറസെൻസ്, ബിവേറിയ ബസിയാനാ, പിസിലോമൈസിസ് ലൈലാസിനസ് എന്നീ മിത്രാണുക്കൾ കൃഷിയിടങ്ങളിൽ പ്രയോഗിച്ചു. ഇത്തരത്തിൽ കൃഷി ചെയ്ത കർഷകരുടെ കൃഷി വിജയം കൈവരിച്ചതായി സാക്ഷ്യപ്പെടുത്തി. വിളവെടുപ്പ് ഉത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. കല നിർവഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സസ്യ സംരക്ഷണ വിദഗ്ധ ബിന്ദു ആർ മാത്യൂസ് സാങ്കേതികവിദ്യ കർഷകർക്ക് വിവരിച്ചു നൽകി. രാജീവ്‌ ശിവശ്രീയുടെ കൃഷിയിടത്തു വെച്ച് നടത്തിയ ഉദ്ഘടനകർമ്മത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുക രവി, സ്റ്റാൻഡിങ് കമ്മറ്റി അംഗങ്ങളായ ജഗൽ വിനായക്, മറിയകുട്ടി, വാർഡ് മെമ്പർമാരായ കളത്തറ മധു, രമേശൻ, അജിത് കുമാർ, കാർഷിക വികസന സമിതി അംഗങ്ങൾ, അരുവിക്കര സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ആർ. രാജ്‌മോഹൻ, അരുവിക്കര കൃഷി ഓഫീസർ പ്രശാന്ത്.ബി, കൃഷി ഉദ്യോഗസ്ഥർ, കർഷക സുഹൃത്തുക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...