പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക് ; യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക് വീണ മരത്തിന്റെ കൊമ്പ് വീണ്ടും ഒടിഞ്ഞ് കാറിനു മുകളിലേക്ക് പതിച്ചു. യാത്രക്കാരൻ അത്ഭുതകരമായി രക്ഷപെട്ടു. പേരൂർക്കടയിൽ നിന്നും കുടപ്പനക്കുന്നിലേക്ക് പോകുന്ന വഴിയിലുള്ള ക്ഷേത്രത്തിന് സമീപം നിന്ന വലിയ ആൽമരത്തിന്റെ ശിഖരം ഉച്ചയോടെയാണ് ഇലട്രിക് ലൈനിലേക്ക് ഒടിഞ്ഞുവീണത്. സമീപത്തെ ക്ഷേത്രത്തിന് മുകളിലൂടെ കെഎസ്ഇബി ലൈനുകൾ ഉൾപ്പെടെ പൊട്ടിവീണതോടെ റോഡിലെ ഗതാഗതവും തടസപ്പെട്ടു. വിവരമറിഞ്ഞെത്തിയ തിരുവനന്തപുരം ഫയർ ഫോഴ്സ് സംഘം ശിഖരങ്ങൾ മുറിച്ചുനീക്കി റോഡിലെ ഗതാഗതം പൂർവ്വസ്ഥിതിയിലാക്കിയ ശേഷം നിലയത്തിലേക്ക് മടങ്ങി. ​എന്നാൽ രാത്രിയോടെ ഇതേ സ്ഥലത്ത് ആൽമരത്തിന്റെ വലിയൊരു ശിഖരം കൂടി വീണ്ടും ഒടിഞ്ഞുവീഴുകയായിരുന്നു.

ഈ സമയത്ത് ഇതുവഴിയ കടന്നുപോയ ആൾട്ടോ കാറിന് മുകളിലേക്കാണ് ശിഖരം പതിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാരൻ ഭാഗ്യം കൊണ്ടാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് ഫയർഫോഴ്സ് സംഘം പറയുന്നു. വിവരം അറിഞ്ഞതിന് പിന്നാലെ തിരുവനന്തപുരം യൂണിറ്റിൽ നിന്നും ഫയർ ഫോഴ്സ് സംഘം വീണ്ടും സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി. തുടർന്ന് വാഹനവും ഡ്രൈവറെയും സുരക്ഷിതമായി പുറത്തെടുക്കുകയും റോഡിലെ ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....