Tuesday, May 21, 2024 9:36 am

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി ഉമ തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി ഉമ തോമസ് എംഎൽഎ. അതിജീവിതയുടെ ആശങ്ക കേരളത്തിന്റെ ആശങ്കയാണെന്ന് ഉമ തോമസ് പറഞ്ഞു. കോടതി കസ്റ്റഡിയിൽ നിന്ന് അനധികൃതമായി മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചന്നത് മ്ലേച്ഛമാണ്. കുറ്റക്കാരായവരെ മാറ്റിനിർത്തിയുള്ള അന്വേഷണം വേണമെന്നും ഉന്നത നീതിപീഠത്തിന്റെ ഇടപെടൽ കാര്യത്തിൽ ഉണ്ടാകണമെന്നും ഉമ തോമസ് ആവശ്യപ്പെട്ടു. മെമ്മറി കാര്‍ഡിലെ അട്ടിമറിയിൽ കോടതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അതിജീവിത രംഗത്തെത്തിയതിന് പിന്നാലെയാണ് പിന്തുണയുമായി ഉമ തോമസ് രംഗത്തെത്തിയത്. അട്ടിമറി അന്യായവും ‍ഞെട്ടിക്കുന്നതുമാണ്. തന്‍റെ സ്വകാര്യത കോടതിയിൽ പോലും സുരക്ഷിതമല്ല. ഭരണഘടന അനുവദിച്ച അവകാശമാണ് നിഷേധിക്കപ്പെട്ടത്. ഇരയുടെ നീതിക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയിൽ നിന്ന് ദുരനുഭവമുണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണ്. എന്നാൽ സത്യസന്ധരായ ന്യായാധിപരുടെ കാലം അവസാനിച്ചിട്ടില്ലെന്ന് വിശ്വാസത്തോടെ നീതി കിട്ടും വരെ പോരാട്ടം തുടരും. നീതിന്യായ വ്യവസ്ഥയുടെ വിശുദ്ധ തകരില്ലെന്ന പ്രത്യാശയോടെ യാത്ര തുടരുക തന്നെ ചെയ്യുമെന്നും അതിജീവിത ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അടൂർ പള്ളിക്കലാറ്റിൽ വയോധികനെ കാണാതായി

0
അടൂർ :  മണക്കാല സെമിനാരിപ്പടി ഭാഗത്ത് പള്ളിക്കലാറ്റിൽ വയോധികനെ കാണാതായി. മണക്കാല...

അഞ്ചാംഘട്ട വോട്ടെടുപ്പ് ; ബിജെപിക്ക് സീറ്റ് കുറയും, ഇന്ത്യ സഖ്യത്തിന് നേട്ടമെന്ന് സൂചനകൾ

0
ഡൽഹി: തിങ്കളാഴ്ച നടന്ന അഞ്ചാംഘട്ടം വോട്ടെടുപ്പ് ഇരുമുന്നണികളുടെയും നെഞ്ചിടിപ്പ് കൂട്ടി. 2019-ൽ...

അടൂരില്‍ വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
അടൂർ : വയോധികയെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ ഇളംമ്പള്ളിൽ...

സ്കൂ​ൾ മ​തി​ലി​ടി​ഞ്ഞു​വീ​ണ് അപകടം ; വി​ദ്യാ​ർ​ഥി മ​രി​ച്ചു

0
മം​ഗ​ളൂ​രു: ഹ​രേ​ക​ള ന്യു ​പ​ഡ്പ് സ്കൂ​ളി​ന്റെ മ​തി​ൽ ഇ​ടി​ഞ്ഞു​വീ​ണ് ഏ​ഴ് വ​യ​സ്സു​കാ​രി...