അഞ്ചാംഘട്ട വോട്ടെടുപ്പ് ; ബിജെപിക്ക് സീറ്റ് കുറയും, ഇന്ത്യ സഖ്യത്തിന് നേട്ടമെന്ന് സൂചനകൾ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: തിങ്കളാഴ്ച നടന്ന അഞ്ചാംഘട്ടം വോട്ടെടുപ്പ് ഇരുമുന്നണികളുടെയും നെഞ്ചിടിപ്പ് കൂട്ടി. 2019-ൽ മേധാവിത്വം പുലർത്തിയ ബി.ജെ.പി.ക്കും ക്ഷീണം നേരിട്ട പ്രതിപക്ഷ പാർട്ടികൾക്കും ഈ പോരാട്ടം നിർണായകമെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്നു. ഇതുവരെ ഏറ്റവും കുറവ് മണ്ഡലങ്ങൾ വോട്ടിട്ടത് ഈ ഘട്ടത്തിലാണ് (49). റായ്ബറേലിയിൽ രാഹുൽ ഗാന്ധി, അമേഠിയിൽ കെ.എൽ. ശർമ, മുംബൈ നോർത്ത് മണ്ഡലത്തിൽ പിയൂഷ് ഗോയൽ, ബിഹാറിലെ സരണിൽ രാജീവ് പ്രതാപ് റൂഡി, ഹാജിപുർ മണ്ഡലത്തിൽനിന്ന് ചിരാഗ് പാസ്വാൻ തുടങ്ങിയവർ ജനാഭിപ്രായം തേടുന്നു. 2019-ൽ 49 സീറ്റിൽ 39 സീറ്റും എൻ.ഡി.എ. ആണ് നേടിയത്. 32 സീറ്റ്‌ ബി.ജെ.പി.യുടെ സംഭാവനയായിരുന്നു. കഴിഞ്ഞ തവണ നേടിയ സീറ്റുകൾ നിലനിർത്താൻ ബി.ജെ.പി.യും എൻ.ഡി.എ.യും കടുത്ത സമ്മർദത്തിലാണെന്ന് രാഷ്ട്രീയ നിരീക്ഷകനായ ഡോ. യോഗേന്ദ്ര യാദവ് വിലയിരുത്തുന്നു. ഇന്ത്യസഖ്യം സീറ്റ് നില വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...