Thursday, May 16, 2024 11:10 am

മദ്യനയ അഴിമതിക്കേസ് : കെജ്‌രിവാളിന്റെ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ഇ.ഡി അറസ്റ്റ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ കെജ്‌രിവാള്‍ നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മദ്യനയ അഴിമതി കേസില്‍ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നായിരുന്നു ഇ.ഡിയുടെ ആരോപണം. അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയ ഡല്‍ഹി ഹൈക്കോടതി കെജ്‌രിവാള്‍ മുന്നോട്ടുവെച്ച വാദങ്ങള്‍ പൂര്‍ണമായും തള്ളുകയായിരുന്നു. കെജ്‌രിവാള്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത് മിശ്ര അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു. ഇതിനെതിരെയാണ് കെജ്‌രിവാള്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

സി.ബി.ഐ കസ്റ്റഡിയില്‍ ഉള്ള കെകവിതയെ ഇന്ന് ഡല്‍ഹി റൗസ് കോടതിയില്‍ ഹാജരാക്കും. കവിതക്കെതിരെ തെളിവുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടിയതോടെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. മദ്യ വ്യാപാരിയില്‍ നിന്നും 25 കോടി കെ കവിത കൈപ്പറ്റിയതിന് തെളിവുണ്ടെന്നാണ് ജാമ്യ അപേക്ഷയില്‍ സി.ബി.ഐ മുന്നോട്ടുവച്ചത്. കേജരിവാളിനെതിരെയും സിബിഐ ജാമ്യ അപേക്ഷയില്‍ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ട്രെ­​യി­​നി​ല്‍ ടി­​ക്ക­​റ്റി​ല്ലാ​തെ യാത്ര ചെയ്തത് ചോ​ദ്യം ചെയ്തു ; ടി­​ടി­​ഇ­​മാ​ര്‍­​ക്ക് നേ­​രേ വീ​ണ്ടും...

0
തൃശൂർ: ട്രെ­​യി­​നി​ല്‍ ടി­​ടി­​ഇ­​മാ​ര്‍­​ക്ക് നേ­​രേ വീ​ണ്ടും ആ­​ക്ര­​മ​ണം. ബാം­​ഗ്ലൂ​ര്‍-​ക­​ന്യാ­​കു­​മാ­​രി എ­​ക്‌­​സ്­​പ്ര­​സി​ല്‍ വ­​ട­​ക്കാ­​ഞ്ചേ­​രി­​യി​ല്‍­​വ­​ച്ചാ­​ണ്...

75 വയസ്സ് പിന്നിട്ടവർ പദവികളില്‍ വേണ്ടെന്ന് ബിജെപി നയം ; 75വയസ് കഴിഞ്ഞാലും താന്‍...

0
ലക്നൗ: 75ആം വയസ്സിൽ നരേന്ദ്ര മോദി റിട്ടയർ ചെയ്യുമോ എന്ന അരവിന്ദ്...

ചെറുതുരുത്തിയിൽ ഒരു കോടിയോളം രൂപയുടെ പുകയില ഉത്പന്നങ്ങൾ കണ്ടെത്തി ; വ്യാപക പരിശോധനയ്ക്ക് ഒരുങ്ങി...

0
തൃശൂർ: ചെറുതുരുത്തിയിൽ പൊലീസ് പിടിച്ചെടുത്ത ഒരു കോടിയോളം രൂപയുടെ പുകയില ഉത്പന്നങ്ങളുടെ...

ജെസിഐ മെഗാ ജോബ്‌ഫെയര്‍ 18ന് പന്തളത്ത് വെച്ച് നടക്കും

0
പന്തളം : ജെസിഐ പന്തളം ചാപ്റ്റർ, ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് ട്രെയിനിങ്...