ചെറുതുരുത്തിയിൽ ഒരു കോടിയോളം രൂപയുടെ പുകയില ഉത്പന്നങ്ങൾ കണ്ടെത്തി ; വ്യാപക പരിശോധനയ്ക്ക് ഒരുങ്ങി എക്‌സൈസ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: ചെറുതുരുത്തിയിൽ പൊലീസ് പിടിച്ചെടുത്ത ഒരു കോടിയോളം രൂപയുടെ പുകയില ഉത്പന്നങ്ങളുടെ ചാക്കുകളിലുണ്ടായിരുന്ന ചെറിയ പാക്കറ്റുകൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണെന്ന് വ്യക്തമായതിന് പിന്നാലെ വ്യാപക പരിശോധനയ്ക്ക് ഒരുങ്ങി എക്‌സൈസ്. കടകളിൽ തുടർച്ചയായ പരിശാേധനയും അദ്ധ്യാപകർക്കും കുടുംബശ്രീ പ്രവർത്തകർക്കും അടക്കം വിമുക്തി പദ്ധതിയുടെ ഭാഗമായി ബോധവത്കരണ ക്‌ളാസുകളും തുടങ്ങും. ജില്ലയിൽ എൻ.ജി.ഒയുടെ സഹകരണത്തോടെ ബോധവത്കരണ പരിപാടി തുടങ്ങുന്നതിനുള്ള ശുപാർശ എക്‌സൈസ് കമ്മിഷണർക്ക് സമർപ്പിച്ചിട്ടുണ്ട്. ഒരു വർഷം നീണ്ട ബോധവത്കരണമാണ് ലക്ഷ്യം.സർക്കാർ സ്‌കൂൾ അദ്ധ്യാപകരെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

എല്ലാ ക്ലാസുകളിലും വിമുക്തി ക്ലബുകൾ കൂടുതൽ അദ്ധ്യാപകരെ ഉൾപ്പെടുത്തി സജ്ജമാക്കും. കഴിഞ്ഞ ദിവസം പൊലീസ് ഒരു രാത്രി മുഴുവൻ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് ഒരു ലക്ഷത്തോളം നിരോധിത പുകയില ഉത്പന്നങ്ങളുടെ പാക്കറ്റുകൾ ചെറുതുരുത്തിയിൽ പിടികൂടിയത്. മൂന്ന് തരത്തിലുള്ള പാക്കറ്റുകളായിരുന്നു. മുതിർന്നവർക്കുള്ള വിവിധ വലുപ്പത്തിലുള്ള പാക്കറ്റുകളോടൊപ്പമാണ് കുട്ടികൾക്കുള്ള പാക്കറ്റുകളുമുണ്ടായിരുന്നത്.തിങ്കളാഴ്ച പിടികൂടിയ നിരോധിത പുകയില ഉത്പന്നങ്ങളുടെ പിന്നാലെ അന്വേഷിച്ചുപോയ പൊലീസ് സംഘം ഇവ വൻതോതിൽ സൂക്ഷിച്ചിരുന്ന ഗോഡൗൺ കണ്ടെത്തി റെയ്ഡ് ചെയ്യുകയായിരുന്നു. രണ്ടുപേർ പിടിയിലായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാടകീയതകള്‍ക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമൊടുവിൽ സഭയിലെത്തി അമിത് ഷായും മോദിയും

0
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന അവസാന ദിവസമായ ഇന്ന്...

അഭിമന്യു കൊലക്കേസ് ; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

0
കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്...

മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസ് ; അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും...

ലോക്സഭാ സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി

0
ന്യൂഡൽഹി : മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കർ...