ബിലാസ്പുർ: പ്രധാനമന്ത്രിക്കെതിരായി മോശം പരാമർശം നടത്തിയ യുവാവ് അറസ്റ്റിൽ. ഛത്തീസ്ഗഡിലെ ബിലാസ്പൂർ ജില്ലയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചതിന് 26 കാരനെയാണ് പോലീസ് പിടികൂടിയത്. മസ്തൂരി ടൗണിൽ നിന്നാണ് അരവിന്ദ് കുമാർ സോണിയെ അറസ്റ്റ് ചെയ്തതെന്ന് ബിലാസ്പൂർ അഡീഷണൽ പോലീസ് സൂപ്രണ്ട് (റൂറൽ) അർച്ചന ഝാ പറഞ്ഞു. ശനിയാഴ്ച ഭദോര ഗ്രാമത്തിൽ നടന്ന പൊതുയോഗത്തിന് ശേഷം കോൺഗ്രസ് നേതാവ് കനയ്യ കുമാർ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സോണി പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. ബിലാസ്പൂർ ജില്ലയിൽ കോൺഗ്രസ് സ്ഥാനാർഥി ദേവേന്ദ്ര സിംഗ് യാദവിന് വേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു കനയ്യ കുമാർ. ബിജെപി നേതാവ് ബി.പി. സിംഗ് ആണ് പരാതി നൽകിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.