Friday, May 17, 2024 12:24 pm

പാക് ജയിലിൽ കൊല്ലപ്പെട്ട സരബ്ജിത് സിങ്ങിന്റെ കൊലയാളി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പാകിസ്താനിലെ ജയിലിൽ ക്രൂരമായ ആക്രമണത്തിന് വിധേയമായി കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ കൊലയാളികളിൽ ഒരാളായ അമീർ സർഫറാസ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ലാഹോറിലെ ഇസ്ലാംപുര പ്രദേശത്ത് വച്ച് ബൈക്കിലെത്തിയവരാണ് സർഫറാസിനെ വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഷ്‌കറെ തയിബ സ്ഥാപകൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ് അമീർ സർഫറാസ്. 49 കാരനായ സരബ്ജിത് ലാഹോറിലെ ജയിലിൽ വെച്ചാണ് ക്രൂരമർദനമേറ്റ് കൊല്ലപ്പെടുന്നത്. സഹതടവുകാരായ അമീർ സർഫറാസും കൂട്ടാളികളും ചേർന്ന് കല്ലും മൂർച്ചയേറിയ ആയുധങ്ങളുംകൊണ്ട് ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സരബ്ജിത് ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2013 മെയ് രണ്ടിന് പുലർച്ചെ ലാഹോറിലെ ജിന്ന ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. സരബ്ജിതിനെ ആക്രമിച്ച കുറ്റവാളി സർഫറാസിനെ 2018 ഡിസംബറിലാണ് ലാഹോറിലെ കോടതി മോചിപ്പിച്ചത്. 1990 ൽ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന ബോംബ് ആക്രമണങ്ങളിൽ സരബ്ജിത് സിങ്ങിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വധശിക്ഷക്ക് വിധിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ ഇന്ത്യ നിഷേധിച്ചിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മകളെ കാറിൽ ഇരുത്തി മറന്നു ; പിന്നാലെ മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം

0
കോട്ട: മാതാപിതാക്കൾ കാറിൽവച്ച് മറന്ന മൂന്നുവയസ്സുകാരിയെ മണിക്കൂറുകൾക്കുശേഷം മരിച്ചനിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ...

തെ​രു​വു​നാ​യ ആ​ക്ര​മ​ണം ; ആ​റു കു​ട്ടി​ക​ൾ​ക്ക​ട​ക്കം 12 പേ​ർ​ക്ക് പരിക്ക്

0
പെ​രി​ന്ത​ൽ​മ​ണ്ണ: ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന ആ​റു കു​ട്ടി​ക​ൾ​ക്ക​ട​ക്കം 12 പേ​ർ​ക്ക് തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റു....

സ്ത്രീവിരുദ്ധ പരാമര്‍ശം : രാഷ്ട്രീയമായി ശരിയായിരുന്നില്ല ; നിയമപരമായി തെറ്റല്ലെന്ന് ആർഎംപി നേതാവ് ഹരിഹരന്‍

0
കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശത്തിലെ കേസില്‍ ആര്‍എംപി നേതാവ് ഹരിഹരന്‍ വടകര പോലീസിന്...

വാർഡുകളിൽ എന്നിടം പദ്ധതിയുമായി കുടുംബശ്രീ

0
പത്തനംതിട്ട : സ്ത്രീകൾക്ക് ഒത്തുചേരുന്നതിനും പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ നടത്തുന്നതിനും വാർഡുകളിൽ എന്നിടം...