പാക് ജയിലിൽ കൊല്ലപ്പെട്ട സരബ്ജിത് സിങ്ങിന്റെ കൊലയാളി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: പാകിസ്താനിലെ ജയിലിൽ ക്രൂരമായ ആക്രമണത്തിന് വിധേയമായി കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ കൊലയാളികളിൽ ഒരാളായ അമീർ സർഫറാസ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ലാഹോറിലെ ഇസ്ലാംപുര പ്രദേശത്ത് വച്ച് ബൈക്കിലെത്തിയവരാണ് സർഫറാസിനെ വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഷ്‌കറെ തയിബ സ്ഥാപകൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ് അമീർ സർഫറാസ്. 49 കാരനായ സരബ്ജിത് ലാഹോറിലെ ജയിലിൽ വെച്ചാണ് ക്രൂരമർദനമേറ്റ് കൊല്ലപ്പെടുന്നത്. സഹതടവുകാരായ അമീർ സർഫറാസും കൂട്ടാളികളും ചേർന്ന് കല്ലും മൂർച്ചയേറിയ ആയുധങ്ങളുംകൊണ്ട് ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സരബ്ജിത് ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2013 മെയ് രണ്ടിന് പുലർച്ചെ ലാഹോറിലെ ജിന്ന ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. സരബ്ജിതിനെ ആക്രമിച്ച കുറ്റവാളി സർഫറാസിനെ 2018 ഡിസംബറിലാണ് ലാഹോറിലെ കോടതി മോചിപ്പിച്ചത്. 1990 ൽ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന ബോംബ് ആക്രമണങ്ങളിൽ സരബ്ജിത് സിങ്ങിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വധശിക്ഷക്ക് വിധിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ ഇന്ത്യ നിഷേധിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...