‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. എന്നാൽ, വധശിക്ഷ നടപ്പാക്കുന്നതിനുള്ള ബദൽ മാർഗങ്ങൾ കേന്ദ്രസർക്കാരിന് പരിശോധിക്കാമെന്നും സമഗ്രമായ പരിശോധന നടത്തുന്നതിന് കേന്ദ്ര സർക്കാരിന് വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊലയ്ക്ക് പകരം വേദനകുറഞ്ഞ മറ്റൊരുമാർഗം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. ഇന്നത്തെ വിധി ഈ വിഷയത്തിലെ അവസാന വാക്കല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വധശിക്ഷ നടപ്പാക്കുന്നതിനുള്ള ബദൽ മാർഗങ്ങളെക്കുറിച്ച് നിർണായകമായ ശാസ്ത്രീയമോ വൈദ്യശാസ്ത്രപരമോ അനുഭവാധിഷ്ഠിതമോ ആയ വസ്തുതകൾ ഭാവിയിൽ പുറത്തുവരികയാണെങ്കിൽ വിഷയം വീണ്ടും ഭരണഘടനാപരമായി പരിശോധിക്കാമെന്നും കോടതി പറഞ്ഞു. നിലവിലുള്ള വധശിക്ഷ നടപ്പാക്കൽ രീതിയെക്കുറിച്ച് കേന്ദ്രസർക്കാരിന് കൂടുതൽ ശാസ്ത്രീയമായ പരിശോധന നടത്താമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിയമം, ഫോറൻസിക് മെഡിസിൻ, ന്യൂറോസയൻസ്, ക്രിമിനോളജി തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഒരു വിദഗ്ധ സമിതിക്ക് രൂപം നൽകി നിലവിലെ രീതിയെ സമഗ്രമായി പുനഃപരിശോധിക്കാം. അനാവശ്യമായ വേദന കുറയ്ക്കുന്നതിനും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട വ്യക്തിയുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും കൂടുതൽ അനുയോജ്യമായ മറ്റൊരു മാർഗമുണ്ടോയെന്ന് സമിതിക്ക് പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാൾ, തെരഞ്ഞെടുപ്പ് ഫലംപോലും മാറ്റിമറിക്കാൻ അതിന് സാധിക്കും ; നിർമല സീതാരാമൻ

0
മുംബൈ : നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാളുപോലെയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ....

മാസപ്പടി : പിണറായിയെ പ്രതിരോധിക്കാതെ സിപിഐ ; കേസിനെക്കുറിച്ച് പൂർണ്ണമായി അറിയില്ലെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ...

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...