മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചു. വിവിധ പ്രദേശങ്ങളില്‍ നീലക്കുറിഞ്ഞികള്‍ പൂത്തുതുടങ്ങിയതോടെ ഓണാവധി എത്തുന്നതിന് മുന്‍പ് തന്നെ ഒട്ടേറെ സഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തുന്നുണ്ട്. തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് അധികവും. നല്ലതണ്ണി, മൂന്നാര്‍ ടൗണ്‍, ഇക്ക നഗര്‍, മാട്ടുപ്പെട്ടി, ദേവികുളം ഗ്യാപ് റോഡ്‌, ചൊക്രമുടി എന്നിവിടങ്ങളിലാണ് നീലക്കുറിഞ്ഞികള്‍  കൂടുതലായി പൂത്തത്. മഴ മാറി നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നീലക്കുറിഞ്ഞി പൂവിടും.

ചൊക്രമുടിയില്‍ സെപ്തംബര്‍ ആദ്യവാരത്തോടെ മലനിരകള്‍ വയലറ്റ് പട്ടുവിരിക്കും. ഓണാവധിയിലാകും ഏറ്റവും കൂടുതല്‍ പൂവുണ്ടാവുക. എന്നാല്‍ മീശപ്പുലി മലയില്‍ പൂക്കള്‍ കാണുവാന്‍ സഞ്ചാരികള്‍ക്ക് കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. ഇവിടെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമാണ് പൂക്കളുള്ളത്.  ഓഗസ്റ്റ് 24 മുതലാണ്‌ സഞ്ചാരികള്‍ക്ക് നീലക്കുറിഞ്ഞിയുടെ ഭംഗി ആസ്വദിക്കാന്‍ വനംവകുപ്പ് അവസരം ഒരുക്കിയിരിക്കുന്നത്. കൊച്ചി – ധനുഷ്കോടി ദേശീയ പാതയിലെ മൂന്നാര്‍ – ബോഡിമെട്ട് റോഡില്‍ ദേവികുളം വനം വകുപ്പ് റെയ്ഞ്ച് ഓഫീസിന് സമീപമാണ് സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുന്ന പ്രവേശന കവാടം. വനം വകുപ്പ് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.

ഓണ്‍ലൈന്‍ ബുക്കിംഗ് ഉടന്‍ ആരംഭിക്കുവാനും വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 200 രൂപയും 18 വയസ് വരെ പ്രായമുള്ളവര്‍ക്ക് 50 രൂപയുമാണ് പ്രവേശന ഫീസ്. രാവിലെ 7 മുതല്‍ വൈകിട്ട് 4 വരെയാണ് സന്ദര്‍ശനം. മൂന്നാറില്‍ നിന്നും ദേവികുളത്തേക്ക് സഞ്ചാരികള്‍ക്കായി കെ.എസ്.ആര്‍.റ്റി.സി സര്‍വീസും ആരംഭിക്കും. സഞ്ചാരികള്‍ക്ക് വാഹനങ്ങള്‍ മൂന്നാറില്‍ പാര്‍ക്ക് ചെയ്ത ശേഷം ബസില്‍ ദേവികുളത്തേക്ക് വരാം. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട ചെടിയായതിനാല്‍ പൂക്കളും ചെടികളും പറിക്കുന്നത് 25000 രൂപ പിഴയും 3 വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണെന്ന് വനം വകുപ്പ് സഞ്ചാരികളെ ഓര്‍മ്മപ്പെടുത്തുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...

ചൂടിനൊപ്പം കൊതുകുജന്യരോഗങ്ങളും കൂടുന്നു ; ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യസംഘടന

0
ഡൽഹി : അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ...

സൈബർ ആക്രമണത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

0
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി....