Tuesday, May 14, 2024 10:44 pm

പശ്ചിമേഷ്യയിലെ യുദ്ധഭീതി ഒഴിയുന്നു ; ഇറാന് ഇസ്രയേലിന്റെ തിരിച്ചടി ഉടനുണ്ടാവില്ലെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

ടെൽ അവീവ്: കോൺസുലേറ്റ് ആക്രമണത്തിന് പ്രതികാരമായി ഇസ്രയേലിനെതിരെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് ഉടൻ തിരിച്ചടിക്ക് സാധ്യതയില്ലാത്തത് പശ്ചിമേഷ്യയിൽ ഉടലെടുത്ത പുതിയ ആശങ്കയ്ക്ക് താത്കാലിക ആശ്വാസമായി. ഞായറാഴ്ച പുലർച്ചെയായിരുന്നു തുരുതുരെ മിസൈലുകൾ തൊടുത്തും ഡ്രോണുകൾ ഉപയോഗിച്ചും ഇറാൻ ആക്രമിച്ചത്. ആക്രമണത്തിനു പിന്നാലെ,​ ഇറാൻ മണ്ണിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചിരുന്നു. പക്ഷെ ഉടൻ തിരിച്ചടിച്ചാൽ പിന്തുണയ്ക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയതോടെയാണ് ഇസ്രയേൽ നിലപാടിൽ അയവുവന്നത്.

ഇസ്രയേൽ സംയമനം പാലിക്കണമെന്ന് വിവിധ ലോകരാജ്യങ്ങളും യു.എന്നും ആവശ്യപ്പെട്ടു. ആക്രമണ പശ്ചാത്തലത്തിൽ അടച്ച ഇസ്രയേലിന്റെയും അയൽ രാജ്യങ്ങളുടെയും വ്യോമപാത ഇന്നലെ വീണ്ടും തുറന്നു.തങ്ങളുടെ സൈനികദൗത്യം അവസാനിച്ചെന്നും സൈനിക കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യം വച്ചതെന്നും ഇറാൻ അറിയിച്ചു. ഇസ്രയേൽ തിരിച്ചടിക്ക് മുതിർന്നാൽ മറുപടി ഗുരുതരമായിരിക്കുമെന്ന് മുന്നറിയിപ്പു നൽകി. തിരിച്ചടിക്ക് ഇസ്രയേലിനെ പിന്തുണച്ചാൽ മേഖലയിലെ യു.എസ് ബേസുകൾ ആക്രമിക്കുമെന്നും പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മില്‍മാ സമരം ഒത്തുതീര്‍പ്പായി : തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു

0
തിരുവനന്തപുരം : മില്‍മാ സമരം ഒത്തുതീര്‍പ്പായി. തൊഴിലാളികള്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിച്ചു....

മദ്യം വില്‍ക്കാന്‍ ബിവറേജസില്‍ കമ്മിഷന്‍ ; വിജിലന്‍സ് പിടികൂടിയത് ലക്ഷങ്ങള്‍

0
പാലക്കാട് : കണ്‍സ്യൂമര്‍ ഫെഡ് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍...

കൊല്ലത്ത് യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ച നിലയില്‍

0
കൊല്ലം: യുവതിയും യുവാവും ട്രെയിന്‍ തട്ടി മരിച്ചു. കിളികൊല്ലൂര്‍ തെങ്ങയ്യം റെയില്‍വേ...

നവവധുവിനെ മര്‍ദിച്ചെന്ന കേസ് ; ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്

0
കോഴിക്കോട് : പന്തീരങ്കാവ് നവവധുവിനെ മര്‍ദിച്ചെന്ന കേസില്‍ ഭര്‍ത്താവ്...