Thursday, May 16, 2024 3:23 am

ഇളകൊള്ളൂർ അതിരാത്ര യജ്ഞത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി: ഇളകൊള്ളൂർ അതിരാത്ര യജ്ഞത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. യാഗത്തിന്റെ വിളംബര പ്രതീകമായി കഴിഞ്ഞ ദിവസം യാഗ ഭൂമിയിൽ ധ്വജം പ്രതിഷ്ഠിച്ചു. തിരുവനതപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് പൂജിച്ചു കൊണ്ടുവന്ന ധ്വജമാണ്‌ പ്രതിഷ്ഠിച്ചത്. ഏപ്രിൽ 21 മുതൽ മെയ് 1 വരെ 11 ദിവസമാകും യാഗം നടക്കുക. കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലാണ് യാഗഭൂമി ഒരുക്കിയിരിക്കുന്നത്. നേരത്തെ ഇതേ സ്ഥലത്തു തന്നെ സോമയാഗം നടന്നിരുന്നു. സോമയാഗം നടന്ന അതെ യാഗസ്ഥലത്തു തന്നെ അതിരാത്രം നടക്കുന്നു എന്ന പ്രത്യേകതയും ഇളകൊള്ളൂർ അതിരാത്രത്തിനുണ്ട്. അഗ്ന്യാധാനവും സോമയാഗമെന്ന അഗ്നിഷ്ടോമവും ചെയ്തവർക്ക് മാത്രമാണ് അതിരാത്രം ചെയ്യാൻ അർഹതയുള്ളത്.

യജ്ഞശാലകളുടെ നിർമാണം കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ചു. ഓലമേഞ്ഞ മൂന്നു കൂരകളാണ് യജ്ഞശാലയായി നിർമിക്കുന്നത്. രണ്ടു ചരിഞ്ഞ കൂരകളും ഒരു പരന്ന കൂരയുമാണ് നിർമിക്കുക. മഴ പെയ്താൽ ചോരാത്ത വിധമുള്ള രീതിയിലാകും യജ്ഞശാല നിർമിക്കുന്നത്. യജ്ഞശാലക്കു ചുറ്റും സന്ദർശകർക്കായി നടപ്പന്തൽ ഒരുക്കും. യജ്ഞശാലയുടെ പണികൾ നാളെ വൈകിട്ടോടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് സംഘാടകർ പറയുന്നത്. യാഗ ശാലയുടെ നിർമാണവും സാധന സാമഗ്രികളുടെ സംഭരണവും യാഗം ആരംഭിക്കുന്നതിനു മുൻപ് തന്നെ തായ്യാറാക്കണമെന്നതാണ് യാഗ വ്യവസ്ഥ. ഇതിനായുള്ള ക്രമീകരങ്ങൾ പൂർത്തിയാക്കുന്ന തിരക്കിലാണ് ശ്രീമഹാദേവർ ക്ഷേത്രവും സംഘാടകരും. ഒരുക്കങ്ങൾ ദർശിക്കുന്നതിനായി നിരവധി ഭക്തരാണ് ക്ഷേത്രത്തിലെത്തി ചേരുന്നത്. പതിനയ്യായിരത്തിനു മുകളിൽ സന്ദർശകർ ദിവസേന എത്തുമെന്നാണ് സംഘാടകർ കണക്കു കൂട്ടുന്നത്. ഇതിനാവശ്യമായ ക്രമീകരങ്ങളാണ് ഒരുക്കുക. വഴിപാടുകൾ കഴിക്കുന്നതിനും പ്രത്യേക പൂജകൾക്കുമായി സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട പരാതികൾ : അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടിയുടെ...

0
തിരുവനന്തപുരം : വിദ്യാർത്ഥികളുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന...

ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി

0
ഡൽഹി: ന്യൂസ്‌ ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്ത ജയിലിൽ മോചിതനായി. രോഹിണി...

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

0
മലപ്പുറം: ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്റെ വീടിനു സമീപത്തെത്തി അസഭ്യം വിളിച്ച...

കേരളത്തില്‍ കാലവര്‍ഷം മെയ് 31ന് എത്തിയേക്കും

0
തിരുവനന്തപുരം: ഇത്തവണ കാലവര്‍ഷം കേരളത്തില്‍ മെയ് 31 ഓടെ എത്തിച്ചേരാന്‍ സാധ്യതയെന്ന്...