ഗൂഗിൾ പേ ശബ്ദം കേട്ടില്ല , തർക്കത്തിൽ ഇടപെട്ട നാട്ടുകാരന് കുത്തേറ്റ സംഭവം ; രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോട്ടയം: ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെന്റ് ശബ്ദം കേട്ടില്ലെന്നതിനെ തുടർന്ന് ഉണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികൾ പിടിയിൽ. വെള്ളൂർ വടകര സ്വദേശികളായ അക്ഷയ് സജി, ആഷിക് കെ ബാബു എന്നിവരാണ് പിടിയിലായത്. പെട്രോൾ പമ്പ് ജീവനക്കാരനും നാട്ടുകാരനുമാണ് പരിക്കേറ്റത്. വൈക്കം തലയോലപ്പറമ്പിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. തർക്കത്തിൽ ഇടപ്പെട്ട നാട്ടുകാരാനായ വി പി ഷായ്ക്കാണ് തലയോലപ്പറമ്പ് ജംഗ്ഷനിൽ വച്ച് കുത്തേറ്റത്. സ്ക്രൂഡ്രൈവർ പോലെയുള്ള ആയുധം വച്ചാണ് പ്രതികൾ കുത്തിയത്. ഷായുടെ ശരീരത്തിലുണ്ടായ മുറിവിൽ എട്ടു തുന്നലുകളുണ്ട്. പെട്രോൾ അടിച്ച ശേഷം ഗൂഗിൾ പേ ചെയ്തെങ്കിലും അത് കിട്ടിയതായുള്ള അനൗൺസ്മെന്റ് കേട്ടില്ല.

ഇത് ചോദിച്ചതോടെ പമ്പ് ജീവനക്കാരനും പെട്രോൾ അടിക്കാൻ എത്തിയ ആളും തമ്മിൽ തർക്കത്തിലാവുകയായിരുന്നു. തർക്കത്തിൽ പമ്പിലെ ജീവനക്കാരൻ അപ്പച്ചനാണ് പരിക്കേറ്റത്. ഇത് കണ്ട് ചോദിക്കാൻ എത്തിയ നാട്ടുകാരനുമായും തർക്കമുണ്ടായി. ഇവിടെ നിന്നും പോയ നാട്ടുകാരനാണ് പിന്നീട് കുത്തേറ്റത്.അക്രമം നടത്തിയത് തലയോലപ്പറമ്പ് വടകര സ്വദേശികളായ അക്ഷയ്, അജയ് എന്നിവരാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പ്രതികൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്

0
മലപ്പുറം : മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം രംഗത്ത്....

മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടില്ല ; പാലക്കാട് മെഡിക്കൽ കോളജിൽ ശമ്പളം മുടങ്ങി

0
പാലക്കാട് : ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വിഡി സതീശൻ ഫയലിൽ...

വാഗ്ദാനങ്ങളെല്ലാം അതുപോലെ പാലിക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുമോയെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെന്ന വാഗ്ദാനത്തെ യുഡിഎഫ് സർക്കാരിന്...

ആരോഗ്യമന്ത്രിയെ ‘കിങ്ങിണി മോന്‍’ എന്ന കമന്റിട്ട് ആക്ഷേപിച്ചു; CPIM പ്രവര്‍ത്തകനെതിരെ കലാപാഹ്വാനത്തിന് കേസ്

0
കോഴിക്കോട് : ആരോഗ്യമന്ത്രി കെ മുരളീധരനെതിരെ ഫേസ്ബുക്കിൽ വിദ്വേഷ കമന്റിട്ട സിപിഐഎം...