പാർലമെന്‍റ് സ്ട്രീറ്റ് സ്റ്റേഷന് മുന്നിൽ രാത്രി 10 മണിക്കൂർ നീണ്ട പ്രതിഷേധം ; ആതിര, ജെബി മേത്തർ എംപി അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : പാർലമെന്‍റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷന് മുന്നിൽ രാത്രി 10 മണിക്കൂറോളം ധർണയിരുന്ന എൻ എസ് യു ഐ പ്രവർത്തകരെയും ജെബി മേത്തർ എംപിയെയും കസ്റ്റഡിയിലെടുത്ത് പോലീസ്. പുലർച്ചെ നാലരയോടെയാണ് പോലീസ് നടപടിയുണ്ടായത്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് ക്രൂരമായി മർദിച്ച ആതിര, ഋതു അടക്കമുള്ള വിദ്യാർത്ഥികളാണ് പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. പോലീസ് അതിക്രമത്തിനെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാതിരുന്നതിനാലാണ് എൻ എസ് യു ഐ പ്രവർത്തകർ പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. ഒരു വരി എഴുതി എഫ്ഐആർ എടുക്കാതെ പോലീസ് വിദ്യാർത്ഥികളെ കൈയേറ്റം ചെയ്യുകയാണെന്ന് ജെബി മേത്തർ എംപി പ്രതികരിച്ചു. തീർത്തും അവശയായ ആതിരയെ പൊലീസ് വലിച്ചിഴച്ചെന്നും എംപി പറഞ്ഞു.

കേരളത്തിൽ കേസെടുത്തത് ചൂണ്ടിക്കാട്ടിയാണ് ഡൽഹി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതെന്ന് ആതിര പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്യാതെ പിന്നോട്ടില്ലെന്നും നീതി കിട്ടും വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും ആതിര പറഞ്ഞു. പിന്തുണയുമായെത്തിയ യൂത്ത് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ ഉദയ്ഭാനു ചിബ് അടക്കമുള്ളവരെയും പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനഗോഗിന് തീയിട്ട കേസിൽ ടെലഗ്രാം ഐഡി കേന്ദ്രീകരിച്ച് അന്വേഷണം ; പ്രതി ആയുധങ്ങളെക്കുറിച്ച് നെറ്റിൽ...

0
കൊച്ചി: എറണാകുളത്ത് സിനഗോഗിന് തീയിട്ട കേസിൽ പ്രതി എബിൻ പോളിൻ്റെ ‘ബോസി’ലേക്ക്...

യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസുകളിൽ അന്വേഷണം ഇഴയുന്നു

0
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ...

മൈസൂരുവിൽ സ്വകാര്യ സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചു ; നാലുപേർ മരിച്ചതായി സംശയം

0
മൈസൂരു: മൈസൂരുവിനടുത്ത് സ്വകാര്യ എസി സ്ലീപ്പർ ബസും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ...

പിണറായിക്ക് രൂക്ഷ വിമർശനവുമായി കാസർകോട് വിപുലീകൃത ജില്ലാ കമ്മറ്റി

0
കാസർകോട്: സിപിഐഎം കാസർകോട് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ പിണറായി വിജയനെതിരെ...