Thursday, July 10, 2025 4:25 pm

യു.പിയിൽ പത്ത് വയസുകാ​രിയെ ബലാത്സംഗം ചെയ്ത് കൊന്നു ; പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

For full experience, Download our mobile application:
Get it on Google Play

ലഖ്നോ: യു.പിയിൽ ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. പ്രയാഗ്രാജിലാണ് സംഭവമുണ്ടായത്. മുകേഷ് എന്നയാളാണ് കേസിലെ പ്രതി. ഇയാളെ കാലിൽ വെടിവെച്ചാണ് പോലീസ് പിടികൂടിയത്. ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ ആളില്ലാത്ത സ്ഥലത്ത് വെച്ച് ഇയാൾ പെൺകുട്ടിയെ സൈക്കിളിൽ കയറ്റുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നു. പിന്നീട് പെൺകുട്ടിയുടെ മൃതദേഹം ആളില്ലാത്ത പ്രദേശത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പോലീസ് 150ഓളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. പോലീസ് തിരിച്ച് വെടിവെക്കുകയും ഇതിൽ ഇയാളുടെ കാലിന് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സ പൂർത്തിയാക്കിയതിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. പെൺകുട്ടിയെ കാണാതായതിന് പിന്നാലെ തന്നെ പരിശോധനയിൽ മൃതദേഹം കണ്ടെത്തിയെന്ന് ഡി.സി.പി കുൽദീപ് സിങ് ഗുണാവാട്ട് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് മനസിലായി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ...

0
കൊച്ചി: കീം 2025 റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ...

പത്തനംതിട്ട–ഇലവുംതിട്ട റോഡില്‍ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു ; തിരിഞ്ഞു നോക്കാതെ...

0
മ‍ഞ്ഞിനിക്കര : പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങളേറെ. പത്തനംതിട്ട–ഇലവുംതിട്ട...

ലഹരിക്കെതിരെ രമേശ് ചെന്നിത്തല നടത്തുന്ന വാക്കത്തോൺ പത്തനംതിട്ടയിൽ ജൂലൈ 14 ന്

0
പത്തനംതിട്ട : കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയക്കെതിരെ മുൻ...

പൊതുശൗചാലയങ്ങളില്ല ; ചാരുംമൂട്ടിലും നൂറനാട്ടും എത്തുന്നവർ വലയുന്നു

0
ചാരുംമൂട് : പൊതുശൗചാലയങ്ങളില്ലാത്തതിനാൽ ചാരുംമൂട്ടിലും നൂറനാട്ടും എത്തുന്നവർ ബുദ്ധിമുട്ടുന്നു. ...