യു.പിയിൽ പത്ത് വയസുകാ​രിയെ ബലാത്സംഗം ചെയ്ത് കൊന്നു ; പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

For full experience, Download our mobile application:
Get it on Google Play

ലഖ്നോ: യു.പിയിൽ ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ പത്ത് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. പ്രയാഗ്രാജിലാണ് സംഭവമുണ്ടായത്. മുകേഷ് എന്നയാളാണ് കേസിലെ പ്രതി. ഇയാളെ കാലിൽ വെടിവെച്ചാണ് പോലീസ് പിടികൂടിയത്. ദുർഗ പന്തലിലേക്ക് പോകുന്നതിനിടെ ആളില്ലാത്ത സ്ഥലത്ത് വെച്ച് ഇയാൾ പെൺകുട്ടിയെ സൈക്കിളിൽ കയറ്റുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നു. പിന്നീട് പെൺകുട്ടിയുടെ മൃതദേഹം ആളില്ലാത്ത പ്രദേശത്ത് ഉപേക്ഷിച്ച് കടന്നു കളഞ്ഞു. പോലീസ് 150ഓളം സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ വെടിയുതിർക്കുകയായിരുന്നു. പോലീസ് തിരിച്ച് വെടിവെക്കുകയും ഇതിൽ ഇയാളുടെ കാലിന് പരിക്കേൽക്കുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സ പൂർത്തിയാക്കിയതിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു. പെൺകുട്ടിയെ കാണാതായതിന് പിന്നാലെ തന്നെ പരിശോധനയിൽ മൃതദേഹം കണ്ടെത്തിയെന്ന് ഡി.സി.പി കുൽദീപ് സിങ് ഗുണാവാട്ട് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് മനസിലായി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...