സംസ്ഥാനത്ത് 1000 കോടിയുടെ സെമി കണ്ടക്ടർ പാർക്ക് ; 4000 പേര്‍ക്ക് തൊഴിലവസരങ്ങള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇലക്ട്രോണിക് ഘടകങ്ങളുടെ നിര്‍മാണത്തില്‍ സ്വയംപര്യാപ്തത ആര്‍ജിക്കാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് 1000 കോടിയുടെ സെമി കണ്ടക്ടര്‍ പാര്‍ക്കും അനുബന്ധ വ്യവസായയൂണിറ്റുകളും ആരംഭിക്കും. കെല്‍ട്രോണ്‍, സി-ഡാക്, വി.എസ്.എസ്.സി., ഇലക്ട്രോണിക് ആന്‍ഡ് സെമി കണ്ടക്ടര്‍ അസോസിയേഷന്‍ എന്നിവ സംയുക്തമായി തയ്യാറാക്കിയ സാധ്യതാറിപ്പോര്‍ട്ട് മന്ത്രി പി. രാജീവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതലയോഗം ചര്‍ച്ചചെയ്തു.

സെമി കണ്ടക്ടര്‍ ഉപകരണങ്ങള്‍ നിര്‍മിക്കാനുള്ള ഫാക്ടറിയുടെയും മള്‍ട്ടി ലെയര്‍ പ്രിന്‍റഡ് സര്‍ക്യൂട്ട് ബോര്‍ഡ് നിര്‍മിക്കുന്ന ഫാക്ടറിയുടെയും രൂപരേഖ തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു. പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ 1000 കോടിരൂപയുടെ നിക്ഷേപം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

ഇലക്ട്രോണിക് ഘടകങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി കേരളത്തെ ഇലക്ട്രോണിക് ഹബ്ബായി ഉയര്‍ത്തുകയാണ് ലക്ഷ്യം. സെമി കണ്ടക്ടര്‍ അസംബ്ലിങ് ആന്‍ഡ് ടെസ്റ്റിങ് ഫെസിലിറ്റി, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍ നിര്‍മാണയൂണിറ്റ്, സെമി കണ്ടക്ടര്‍ ഡിസൈന്‍ ആന്‍ഡ് ട്രെയിനിങ് ഇക്കോ സിസ്റ്റം എന്നിവയായിരിക്കും ആദ്യഘട്ടത്തില്‍ പാര്‍ക്കിലുണ്ടാകുക.

കൊച്ചിയിലും പാലക്കാട്ടുമായിരിക്കും ആദ്യയൂണിറ്റുകള്‍. പെരുമ്പാവൂര്‍ റയോണ്‍സിന്‍റെ ഭൂമിയും പാലക്കാട് ഡിഫന്‍സ് പാര്‍ക്കുമാണ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ പരിഗണിക്കുന്നത്. പത്താഴ്ചയ്ക്കുള്ളില്‍ പദ്ധതിരേഖ തയ്യാറാകും. നേരിട്ട് ആയിരംപേര്‍ക്കും പരോക്ഷമായി മൂവായിരംപേര്‍ക്കും തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കുന്ന പദ്ധതികളാണ് ഇവ. മേഖലയില്‍ അനുബന്ധസ്ഥാപനങ്ങള്‍ തുടങ്ങാന്‍ വ്യവസായികള്‍ക്കും സംരംഭകര്‍ക്കും അവസരമുണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...