മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത മാതാപിതാക്കളെ പതിനാലുകാരന്‍ കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പീനിയ : മോശം കൂട്ടുകെട്ട് ചോദ്യം ചെയ്ത മാതാപിതാക്കളെ മകന്‍ കൊലപ്പെടുത്തി. ബംഗലൂരുവിലെ പീനിയക്ക് സമീപം കരിയോബന്നഹള്ളിയിലാണ് സംഭവം. ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിലെ സുരക്ഷജീവനക്കാരനായ ഹനുമന്തരായ്യയും ഭാര്യ ഹൊന്നമ്മയുമാണ് കൊല്ലപ്പെട്ടത്. ഹൊന്നാമ്മ ശുചീകരണ തൊഴിലാളിയാണ്. ഇവരുടെ മൃതദേഹം ഓഫീസിന്റെ ശുചിമുറിയിലാണ് കണ്ടെത്തിയത്.

വ്യാഴാഴ്ചയാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 15ഉം 14ഉം വയസ്സുള്ള ഇവരുടെ മക്കളെ പോലീസ് ചോദ്യം ചെയ്തു. ഇതില്‍ 14 വയസുള്ള മകനാണ് കൊലപാതകം നടത്തിയതായി സമ്മതിച്ചത്. ഉരുളന്‍ കല്ല്‌ തലയ്ക്കിട്ടാണ് ഉറങ്ങിക്കിടന്ന പിതാവിനെ ആദ്യം കൊലപ്പെടുത്തിയത്. പിന്നീട് ഇതേ കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് അടുത്ത് തന്നെ ഉറങ്ങുകയായിരുന്ന അമ്മയെയും ഈ പതിനാലുകാരന്‍ കൊലപ്പെടുത്തി.

തന്റെ സഹോദരന്റെ ശരീരത്തില്‍ വൈരൂപ്യമുണ്ടെന്നും ഇത് പറഞ്ഞ് പലപ്പോഴും അച്ഛന്‍ മാനസികമായി പീഡിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുമെന്നും ഇതില്‍ പകതോന്നിയാണ് കൊലപാതകം നടത്തിയതെന്നുമാണ്  പതിനാലുവയസുകാരന്‍ പറയുന്നത്.

ഒഫീസിന് അടുത്ത് തന്നെയാണ് ഇവര്‍ താമസിക്കുന്ന സ്ഥലം. കൊല്ലപ്പെട്ട ദമ്പതികള്‍ക്ക് ഒരു മകളും ഉണ്ട്. അവരെ വിവാഹം കഴിച്ച് അയച്ചു. ഇവര്‍ വീട്ടില്‍ ഭക്ഷണം പാകം ചെയ്ത് കഴിച്ച് ജില്ലാ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന് വെളിയിലാണ് കിടന്നുറങ്ങാറ്. ഇവിടെ വെച്ചാണ് കൊലപാതകം നടന്നത്. കൊലപ്പെടുത്തിയ ശേഷം ശവശരീരങ്ങള്‍ ഓഫീസിലെ ശുചിമുറിയിലേക്ക് വലിച്ചിടുകയാണ് ചെയ്തത് എന്നാണ് പോലീസ് പറയുന്നത്. വ്യാഴാഴ്ച രാത്രി ഭക്ഷണം പാകം ചെയ്യാന്‍ മാതാപിതാക്കള്‍ എത്താത്തതിനെ തുടര്‍ന്ന് മൂത്തമകനാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നാണ് മക്കളെ ചോദ്യം ചെയ്തതും കൊലപാതക  വിവരം പുറത്തറിഞ്ഞതും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...