മേപ്പാടി : വനത്തിൽ അതിക്രമിച്ച് കടന്ന് ഡോക്യുമെന്ററി ഷൂട്ട് ചെയ്യാൻ ശ്രമിച്ച സംഘത്തെ പിടികൂടി. മേപ്പാടി റേഞ്ച് മുണ്ടക്കൈ സ്റ്റേഷൻ പരിധിയിലെ അരണമല മലവാരത്തെ മാപ്പിള തലമുടി വനഭൂമിയിൽ അതിക്രമിച്ച് കടന്ന് ഡോക്യുമെന്ററി ചിത്രീകരണം നടത്താൻ ശ്രമിച്ച 15 അംഗ സംഘമാണ് വനുവകുപ്പിന്റെ പിടിയിലായത്. ഇവർ ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറ, ഡ്രോൺ, സ്മോക് ഗൺ, ഡമ്മി ഗണ്ണുകൾ എന്നിവയും കസ്റ്റഡിയിലെടുത്തു. ബീറ്റ് ഫോറസ്റ്റ് ഒാഫീസർമാരായ വി.കെ. വിനോദ്, ബി.റിജേഷ് എന്നിവരാണ് വനത്തിൽ ഇവരെ കണ്ടെത്തിയത്.
ഹൈദരാബാദ് രാമന്തപുർ സ്വദേശികളായ പുലി ഹരിനാദ്, ബന്ദാ പ്രശാന്ത്, പുലി ചൈതന്യ സായി, ഗുണ്ടൂർ സ്വദേശി താഡെപ്പള്ളി രമേഷ് ബാബു, അനിഷെട്ടി രേവന്ത് കുമാർ, കോട്ടയം പുത്തൂർ സ്വദേശി എസ്. ശ്രീഹരി, ആലപ്പുഴ അമ്പലപ്പുഴ എം.സുമേഷ്, കോട്ടയം തുരുത്തി എസ്. ശ്രീഹരി, കോട്ടയം തുരുത്തി അഭിരാജ് ശങ്കരമംഗലം, കോട്ടയം വാഴപ്പിള്ളി പവൻ ബി നായർ, കോട്ടയം പുതുപ്പാടി പി.പ്രവീൺ റോയ്, റിസോർട്ട് ജീവനക്കാരായ കോഴിക്കോട് പറമ്പത്ത് സരുൺ കൃഷ്ണ, പാലക്കാട് തോട്ടക്കര മുഹമ്മദ് അബ്ദുൽ മജീദ്, പുത്തുമല കള്ളാടി ചഞ്ചൽ പ്രസാദ്, കോഴിക്കോട് തിനൂർ കെ.അതുൽ എന്നിവരാണ് പിടിയിലായത്.