വയനാട് വനഭൂമിയിൽ അതിക്രമിച്ച് കയറി ഡോക്യുമെന്ററി ‌ചിത്രീകരിച്ച 15 അംഗ സംഘം പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മേപ്പാടി : വനത്തിൽ അതിക്രമിച്ച് കടന്ന് ‍‍ഡോക്യുമെന്ററി ഷൂട്ട് ചെയ്യാൻ ശ്രമിച്ച സംഘത്തെ പിടികൂടി. മേപ്പാടി റേഞ്ച് മുണ്ടക്കൈ സ്റ്റേഷൻ പരിധിയിലെ അരണമല മലവാരത്തെ മാപ്പിള തലമുടി വനഭൂമിയിൽ അതിക്രമിച്ച് കടന്ന് ഡോക്യുമെന്ററി ചിത്രീകരണം നടത്താൻ ശ്രമിച്ച 15 അംഗ സംഘമാണ് വനുവകുപ്പിന്റെ പിടിയിലായത്. ഇവർ ചിത്രീകരണത്തിന് ഉപയോഗിച്ച ക്യാമറ, ‍ഡ്രോൺ, സ്മോക് ഗൺ, ഡമ്മി ഗണ്ണുകൾ എന്നിവയും കസ്റ്റ‍ഡിയിലെടുത്തു. ബീറ്റ് ഫോറസ്റ്റ് ഒ‍ാഫീസർമാരായ വി.കെ. വിനോദ്, ബി.റിജേഷ് എന്നിവരാണ് വനത്തിൽ ഇവരെ കണ്ടെത്തിയത്.

ഹൈദരാബാദ് രാമന്തപുർ സ്വദേശികളായ പുലി ഹരിനാദ്, ബന്ദാ പ്രശാന്ത്, പുലി ചൈതന്യ സായി, ഗുണ്ടൂർ സ്വദേശി താഡെപ്പള്ളി രമേഷ് ബാബു, അനിഷെട്ടി രേവന്ത് കുമാർ, കോട്ടയം പുത്തൂർ സ്വദേശി എസ്. ശ്രീഹരി, ആലപ്പുഴ അമ്പലപ്പുഴ എം.സുമേഷ്, കോട്ടയം തുരുത്തി എസ്. ശ്രീഹരി, കോട്ടയം തുരുത്തി അഭിരാജ് ശങ്കരമംഗലം, കോട്ടയം വാഴപ്പിള്ളി പവൻ ബി നായർ, കോട്ടയം പുതുപ്പാടി പി.പ്രവീൺ റോയ്, റിസോർട്ട് ജീവനക്കാരായ കോഴിക്കോട് പറമ്പത്ത് സരുൺ കൃഷ്ണ, പാലക്കാട് തോട്ടക്കര മുഹമ്മദ് അബ്ദുൽ മജീദ്, പുത്തുമല കള്ളാടി ചഞ്ചൽ പ്രസാദ്, കോഴിക്കോട് തിനൂർ കെ.അതുൽ എന്നിവരാണ് പിടിയിലായത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...