നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

For full experience, Download our mobile application:
Get it on Google Play

ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം മനസ്സിലാക്കുന്നതിലൂടെയും സ്വന്തം കഴിവുകളും താൽപര്യങ്ങളും തിരിച്ചറിയുന്നതിലൂടെയും വളരെ നേരത്തെ തന്നെ ആരംഭിക്കുന്നതാണ്. ടെക്നോളജി, ഡാറ്റാ സയൻസ്, ഡിസൈൻ, സൈക്കോളജി, മാനേജ്മെന്റ്, ഹെൽത്ത്‌കെയർ, ഫിനാൻസ്, മീഡിയ, നിയമം, റിസർച്ച്, സംരംഭകത്വം തുടങ്ങി നിരവധി കരിയർ അവസരങ്ങള്‍ ഇന്നുണ്ട്. അവസരങ്ങൾ കൂടിയതിനൊപ്പം കൂടുതൽ ആശയക്കുഴപ്പങ്ങളും ഉണ്ടാകുക സ്വാഭാവികമാണ്. സുഹൃത്തുക്കളെ പിന്തുടർന്നോ, മാതാപിതാക്കളുടെ പ്രതീക്ഷകൾക്കനുസരിച്ചോ, നല്ല മാർക്ക് ലഭിച്ച വിഷയത്തെ അടിസ്ഥാനമാക്കിയോ ആണ് പലപ്പോഴും വിദ്യാർത്ഥികൾ തങ്ങളുടെ കരിയർ തിരഞ്ഞെടുക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ഈ കരിയർ തനിക്ക് അനുയോജ്യമാണോയെന്ന് പലരും ചിന്തിക്കുന്നില്ല. ശരിയായ കരിയർ തീരുമാനം എടുക്കേണ്ടത് മാർക്കുകളിൽ നിന്നല്ല, തന്റെ വിവിധതരം  കഴിവുകള്‍ മനസ്സിലാക്കുന്നതിൽ നിന്നുമാണ്.

ക്ലാസ് 12-ന് മുമ്പ് കരിയർ ഗൈഡൻസ് എന്തുകൊണ്ട് ? >>> ക്ലാസ് 12 എത്തുമ്പോഴേക്കും വിദ്യാർത്ഥികൾ സ്ട്രീം, വിഷയങ്ങൾ, പ്രവേശന പരീക്ഷകൾ, കോഴ്‌സുകൾ എന്നിവയെക്കുറിച്ച് പ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ടാകും. അതുകൊണ്ട് നേരത്തെയുള്ള കരിയർ ഗൈഡൻസ് വിദ്യാർത്ഥികളെ ചിന്തിക്കാൻ സഹായിക്കും. എനിക്ക് എന്തിലാണ് കഴിവ് ?, എനിക്ക് എന്താണ് താൽപര്യം ?, ഞാൻ എങ്ങനെയാണ് ചിന്തിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നത് ?,  എന്റെ ശക്തികൾ എന്തൊക്കെയാണ് ?, എനിക്ക് അനുയോജ്യമായ കരിയർ മേഖലകൾ ഏതൊക്കെയാണ് ? ഇതൊക്കെ വിദ്യാർത്ഥികൾ ചിന്തിക്കുകയും വ്യക്തമായി പഠിക്കുകയും ചെയ്തിട്ടുണ്ടാകും. കരിയർ ഗൈഡൻസ് എന്നാല്‍ ചെറുപ്പത്തിൽ തന്നെ ഒരു കരിയർ നിർബന്ധമായി തിരഞ്ഞെടുക്കുക എന്നതല്ല, ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള സ്വയംബോധം വളർത്തുക എന്നതാണ്.

ക്ലാസ് 8 മുതല്‍ 10 വരെയുള്ള കാലഘട്ടം വിദ്യാർത്ഥികൾക്ക് സ്വന്തം താൽപര്യങ്ങളും കഴിവുകളും സ്വയം തിരിച്ചറിയാനും കണ്ടെത്താനുള്ള സമയമാണ്. പത്താം ക്ലാസിന് ശേഷമുള്ള സ്ട്രീം തിരഞ്ഞെടുപ്പിനായി തയ്യാറെടുക്കാനും അനുയോജ്യമായ സമയമാണ്. CareerIQ360 പോലുള്ള പരീക്ഷകള്‍ വിദ്യാർത്ഥിയുടെ സ്വാഭാവിക പെരുമാറ്റ രീതികൾ മനസ്സിലാക്കുവാനും അവരെ ആകർഷിക്കുന്ന മേഖലകൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാനും സഹായിക്കുന്നു. കൂടാതെ സ്വന്തം ശക്തികളും സാധ്യതകളും മനസ്സിലാക്കുക, അനുയോജ്യമായ പഠന രീതികള്‍ തിരിച്ചറിയുക, വെല്ലുവിളികളെ എങ്ങനെ സമീപിക്കുന്നു എന്ന് മനസ്സിലാക്കുക, പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന കരിയർ സാധ്യതകൾ ഏതൊക്കെയെന്ന് തിരിച്ചറിയുന്നതിനും CareerIQ360 സഹായിക്കും.

പതിനൊന്നും പന്ത്രണ്ടും ക്ലാസുകളില്‍  വിദ്യാർത്ഥികളുടെ കരിയർ തീരുമാനങ്ങൾ കൂടുതൽ അടുത്തുവരുന്നു. കോളേജ്, ഡിഗ്രി, പ്രവേശന പരീക്ഷ, പ്രൊഫഷണൽ കോഴ്‌സ്, സ്പെഷ്യലൈസേഷൻ തുടങ്ങിയ കാര്യങ്ങളിൽ അവർ തീരുമാനമെടുക്കേണ്ട ഘട്ടമാണിത്. ഇവിടെ താൽപര്യം മാത്രം പോരാ, വ്യക്തിത്വം, കഴിവുകൾ, ശക്തികൾ, താൽപര്യങ്ങൾ എന്നിവയുമായി അനുയോജ്യമായ അക്കാദമിക്, കരിയർ സാധ്യതകൾ മനസ്സിലാക്കണം. സമാനമായ മാർക്ക് നേടിയ രണ്ട് വിദ്യാർത്ഥികൾക്ക് തികച്ചും വ്യത്യസ്തമായ കഴിവുകൾ ഉണ്ടായേക്കാം. ഒരാൾക്ക് വിശകലനശേഷി മികച്ചതായിരിക്കാം. മറ്റൊരാൾക്ക് സൃഷ്ടിപരമായ കഴിവ് കൂടുതലായിരിക്കാം. ഒരാൾക്ക് നേതൃത്വം ഇഷ്ടമായിരിക്കാം. മറ്റൊരാൾക്ക് ടെക്നോളജി, റിസർച്ച് അല്ലെങ്കിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നത് ഇഷ്ടമായിരിക്കാം. അതുകൊണ്ട് ഒരു വിദ്യാർത്ഥിക്ക് എത്ര മാർക്ക് ലഭിച്ചു എന്നതിലുപരി ഈ വിദ്യാർത്ഥിയുടെ ശക്തികൾ അല്ലെങ്കില്‍ കഴിവുകള്‍ എന്തൊക്കെയെന്നാണ് ചോദിക്കേണ്ടത്.

ട്രെൻഡുകൾ മാത്രം നോക്കി കരിയർ തിരഞ്ഞെടുക്കരുത്. ഒരു കരിയർ ജനപ്രിയമാണെന്നത് അത് എല്ലാ വിദ്യാർത്ഥികൾക്കും അനുയോജ്യമാണെന്ന് അർത്ഥമാക്കുന്നില്ല. ശക്തികൾ, താൽപര്യങ്ങൾ, വ്യക്തിത്വം, കഴിവുകൾ, ലക്ഷ്യങ്ങൾ എന്നിവ പരിഗണിച്ചായിരിക്കണം കരിയർ സാധ്യതകൾ വിലയിരുത്തേണ്ടത്. മാതാപിതാക്കൾ കുട്ടിയുടെ മികച്ച ഭാവിയാണ് ആഗ്രഹിക്കുന്നത്. എന്നാൽ ചിലപ്പോൾ നല്ല ഉദ്ദേശത്തോടെയുള്ള ഉപദേശങ്ങൾ പോലും കുട്ടികള്‍ക്ക് സമ്മർദ്ദമായി മാറാം. എഞ്ചിനിയറിംഗിന് കൂടുതൽ അവസരങ്ങളുണ്ട്, നീ ഡോക്ടര്‍ ആകണം, ഈ കോഴ്‌സിന് കൂടുതൽ ശമ്പളം ലഭിക്കും എന്നൊക്കെ കുട്ടികളോട് പറയുന്നതിന് പകരം നിനക്ക് എന്താണ് ഇഷ്ടം, നിനക്ക് എന്തിലാണ് കഴിവ്, ഏത് തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുവാനാണ് നിനക്ക് താല്‍പ്പര്യം എന്നൊക്കെയാണ് കുട്ടികളോട് ചോദിക്കേണ്ടത്‌. മക്കളുടെ കരിയർ തിരഞ്ഞെടുക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക് അതിപ്രധാനമാണ്. ശരിയായ തീരുമാനം എടുക്കാൻ കുട്ടിയെ സഹായിക്കുകയും അവരെ പിന്തുണക്കുകയും ചെയ്യുന്നതിലൂടെയാണ് കുട്ടികള്‍ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തുന്നത്‌.

CareerIQ360 – Psychometric Career Assessment ലൂടെയും structured career guidance ലൂടെയും വിദ്യാർത്ഥികളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്നു. വിദ്യാർത്ഥികളോട് ഏതെങ്കിലും ഒരു കരിയർ മാത്രമാണ് നല്ലതെന്ന് പറയുന്നില്ല. പകരം അവരുടെ വ്യക്തിഗത പ്രൊഫൈൽ മനസ്സിലാക്കി അനുയോജ്യമായ കരിയർ സാധ്യതകൾ പര്യവേക്ഷണം ചെയ്യാൻ അവരെ സഹായിക്കുകയാണ് CareerIQ360  ചെയ്യുന്നത്. എട്ടാം ക്ലാസ്സില്‍ തന്നെ ജീവിതകാലം മുഴുവൻ എന്താകണമെന്ന് തീരുമാനിക്കേണ്ടതില്ല. കാലത്തിനനുസരിച്ച് താൽപര്യങ്ങളും ലക്ഷ്യങ്ങളും മാറാം, പുതിയ കരിയറുകൾ കടന്നുവരാം.  അതിനാല്‍ നേരത്തെയുള്ള കരിയർ ഗൈഡൻസിന്റെ ലക്ഷ്യം ഒരു കരിയർ തിരഞ്ഞെടുക്കുക എന്നതല്ല, സ്വയം മനസ്സിലാക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കുവാനും വിദ്യാർത്ഥിയെ തയ്യാറാക്കുക എന്നതാണ്. ഇന്ന് ആയിരക്കണക്കിന് കോഴ്‌സുകളും കരിയർ അവസരങ്ങളും ലഭ്യമാണ്. ഓരോ വിദ്യാർത്ഥിക്കും അനുയോജ്യമായ ദിശ കണ്ടെത്തുന്നതിലാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് CareerIQ360, ഫോണ്‍ 95262 00070, www.careeriq360.ai

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

1956 ല്‍ ആരംഭിച്ച വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം അവഗണനയില്‍ : അവധിയെടുക്കാന്‍...

0
വെച്ചൂച്ചിറ : വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് ജനങ്ങളെ...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ശബരിമല പാതയിൽ അയ്യപ്പഭക്തർക്കും ആദിവാസി കുടുംബങ്ങൾക്കും കാരുണ്യത്തിന്റെ കൈത്താങ്ങായി യൂത്ത് കോൺഗ്രസ്

0
പത്തനംതിട്ട : നബിദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി...