ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം കാരണം പിന്നോക്ക വിഭാഗങ്ങൾക്ക് ഗുണം കിട്ടില്ലെന്നാണ് കോൺ​ഗ്രസിൻ്റെ വിമർശനം. നിലവിലെ ചോദ്യാവലിയിൽ കൃത്യമായ ജാതി രേഖപ്പെടുത്താനാകില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും പ്രധാനമന്ത്രിക്ക് സംയുക്തമായി കത്തെഴുതി. ജാതി സെൻസസിനുള്ള നിലവിലെ ചോദ്യാവലി റദ്ദാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്.

അവ്യക്തമായ ചോദ്യം ഉൾപ്പെടുത്തിയത് കൊണ്ട് ജാതി സെൻസസിന്റെ ഗുണം പിന്നോക്ക വിഭാഗങ്ങൾക്ക് കിട്ടില്ലെന്നും എസ് സി, എസ് ടി/ ജാതി എന്നാണ് ചോദ്യാവലിയിലുള്ളതെന്നും കോൺ​ഗ്രസ് പറയുന്നു. ജാതി ഏതെന്ന് പലരും കൃത്യമായി രേഖപ്പെടുത്താതിരിക്കാൻ ഇത് ഇടയാക്കുമെന്നും ഒരേ ജാതിയുടെ പല വിഭാഗങ്ങൾ ഉള്ളതിനാൽ കണക്ക് കൃത്യമാകില്ലെന്നും കോൺഗ്രസ് പറയുന്നു. തെലങ്കാനയിലും ബീഹാറിലും ചെയ്തതുപോലെ വിവിധ ജാതികളുടെ പട്ടിക ചോദ്യത്തിനൊപ്പം നൽകണം. നിലവിലെ ചോദ്യാവലി പിൻവലിച്ച് രാഷ്ട്രീയ കക്ഷികളുമായും വിദഗ്ധരുമായും ചർച്ച നടത്തണമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല പാതയിൽ അയ്യപ്പഭക്തർക്കും ആദിവാസി കുടുംബങ്ങൾക്കും കാരുണ്യത്തിന്റെ കൈത്താങ്ങായി യൂത്ത് കോൺഗ്രസ്

0
പത്തനംതിട്ട : നബിദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി...

തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് രാജു എബ്രഹാം

0
തിരുവല്ല : തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സിപിഐഎം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...