തിരുവല്ല : തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. വിഡി സതീശൻ സർക്കാർ കേരളത്തിലെ സഹകരണ ബാങ്കുകൾ ബലംപ്രയോഗിച്ച് കയ്യടക്കുന്നതിന് തുടക്കം കുറിച്ചിരിക്കുകയാണ് എന്നും രാജു എബ്രഹാം പറഞ്ഞു. അതോടൊപ്പം തങ്ങളുടെ ഭാഗം ശരിയാവണം കേൾക്കാതെയാണ് നടപടിയെന്ന് പിടിച്ചുവിട്ട ഭരണസമിതി അംഗങ്ങളും ആരോപിച്ചു. റൂൾ 65 പ്രകാരമാണ് ബാങ്കിനെതിരെ അന്വേഷണം നടന്നത്. അന്വേഷണത്തോടെ ഭരണസമിതി സഹകരിച്ചില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥർ ബാങ്ക് പിരിച്ചുവിട്ടത്. എന്നാൽ ഉദ്യോഗസ്ഥരുടെ നടപടി നിയമവിരുദ്ധമാണെന്നും രാജു എബ്രഹാം പറഞ്ഞു.
യുഡിഎഫ് സർക്കാർ ബാങ്കുകൾ പിടിച്ചെടുക്കുന്ന നടപടി ആരംഭിച്ചെന്നും നടപടിക്രമങ്ങൾ പാലിക്കാതെയാണ് ബാങ്ക് പിരിച്ചുവിട്ടത് എന്ന് ഭരണസമിതി അംഗങ്ങളും മാധ്യമങ്ങളോട് വ്യക്തമാക്കി. തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് ശുദ്ധ തോന്ന്യവാസമാണ്. യുഡിഎഫ് സർക്കാർ കേരളത്തിലെ സഹകരണ ബാങ്കുകൾ ബലംപ്രയോഗിച്ച് കയ്യടക്കുന്നതിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഈസ്റ്റ് കോപ്പറേറ്റീവ് ബാങ്ക് റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ബാങ്കാണ്. ബാങ്കിൽ പരാതിയുണ്ട് എന്ന് പറഞ്ഞ് 65 എൻക്വയറിയാണ് നടന്നത്. 11-ാം തീയതിയാണ് അന്വഷണത്തിന് വന്നത്.17 -ാം തീയതി അന്വേഷണ ഉദ്യോഗസ്ഥന് എല്ലാ രേഖകളും കൈമാറി എന്നാൽ ഉദ്യോഗസ്ഥർ രേഖകൾ കൈപ്പറ്റാതെ മടങ്ങിപ്പോയി.
അന്വേഷണത്തോട് സഹകരിച്ചില്ല എന്ന മുടന്തൻ നായം പറഞ്ഞാണ് ഭരണസമിതിയെ പിരിച്ചു വിട്ടത്. അടിയന്തരാവസ്ഥയെ പോലും ചെയ്യാത്ത നിയമവിരുദ്ധമായ നടപടിയാണ് നടന്നിട്ടുള്ളത്. വന്യ മൃഗങ്ങൾ പോലും ഇത്രയും ആർത്തിയോടെ ബാങ്ക് പിടിക്കാൻ ഇറങ്ങില്ല. ഇന്ത്യാ രാജ്യത്ത് ഇത്തരത്തിലുള്ള നടപടി മറ്റൊരു ഉദ്യോഗസ്ഥരും സ്വീകരിച്ചിട്ടില്ല. വന്യ മൃഗങ്ങളെക്കാൾ മോശപ്പെട്ട സമീപനമാണ് സതീശൻ സർക്കാർ സ്വീകരിച്ചിട്ടുള്ളത്. ജനാധിപത്യവിരുദ്ധമാണ്. ജില്ലയിലെ ഏറ്റവും വലിയ ബാങ്ക് ആണ് ഈസ്റ്റ് ബാങ്ക് കോപ്പറേറ്റീവ് ബാങ്ക്. നിയമപരവും സംഘടനാപരമായി അതിശക്തമായി പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും രാജു എബ്രഹാം വ്യക്തമാക്കി.
































