1956 ല്‍ ആരംഭിച്ച വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം അവഗണനയില്‍ : അവധിയെടുക്കാന്‍ വരുന്ന ഡോക്ടര്‍മാര്‍ – കെട്ടിടങ്ങളും ക്വാര്‍ട്ടേഴ്സുകളും കാടുകയറി നശിക്കുന്നു

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ : വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് ജനങ്ങളെ വലയ്ക്കുന്നു. നിരവധി സാധാരണക്കാരായ രോഗികള്‍ ആശ്രയിക്കുന്ന ആശുപത്രിയില്‍ നിലവില്‍ ഒരേയൊരു ഡോക്ടര്‍ മാത്രമാണുള്ളത്. അടുത്തിടെ രണ്ട് ഡോക്ടര്‍മാര്‍ ഇവിടെ ജോലിയില്‍ പ്രവേശിച്ചിരുന്നുവെങ്കിലും ഇവരും നീണ്ട അവധിയില്‍ പ്രവേശിച്ചു. രാവിലെ ചികിത്സതേടി ആശുപത്രില്‍ എത്തുന്ന രോഗികള്‍  മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ഡോക്ടറെ കാണുന്നത്. ഇത് മൂലം വിവിധ രോഗങ്ങളുള്ള പ്രായമായ ആളുകള്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടി വരുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ കിടത്തി ചികിത്സ അനുവദിച്ചിരുന്നു. പന്ത്രണ്ട് കിടക്കകളോടെ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് പഴയ കെട്ടിടത്തിനോട് ചേര്‍ന്ന് റാന്നി ബ്ലോക്ക് പഞ്ചായത്ത് കെട്ടിടവും നിര്‍മ്മിച്ചിരുന്നു. എന്നാല്‍ കെട്ടിടം ഉദ്ഘാടനം ചെയ്തതല്ലാതെ ചികിത്സ ആരംഭിച്ചില്ല. ജീവനക്കാരുടെ കുറവായിരുന്നു അന്നും തടസ്സം. പഴയ കെട്ടിടത്തിലെ ഓടുകള്‍ മാറ്റി അലുമിനിയം ഷീറ്റുകള്‍ പാകുകയും ചെയ്തിരുന്നു. പകുതി പൂര്‍ത്തിയായ കെട്ടിടങ്ങളും ആള്‍ത്താമസമില്ലാത്ത ക്വാര്‍ട്ടേഴ്സുകളും വെറുതെ കിടന്ന് നശിച്ച് പോകുകയാണ്.

ഓപ്പറേഷന്‍ തീയേറ്റര്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന ആശുപത്രിയില്‍ കിടത്തി ചികിത്സ  നിലച്ചതോടെ ശസ്ത്രക്രിയ ഉപകരണങ്ങളും ഇവിടെ നിന്നും എടുത്ത് മാറ്റി. 1956 ല്‍ ആരംഭിച്ച ഈ ആശുപത്രിക്ക് എഴുപത് വര്‍ഷത്തില്‍ അധികം പഴക്കമുണ്ട്. വെച്ചൂച്ചിറ വിമുക്തഭട കോളനിക്ക് അനുവദിച്ച ഭൂമിയില്‍ നിന്നും ആശുപത്രിക്കായി സ്ഥലം സൗജന്യമായി വിട്ടുനല്‍കുകയായിരുന്നു. ആശുപത്രിയുടെ ഈ അവസ്ഥയ്ക്ക് പരിഹാരം കാണുവാന്‍ ആരോഗ്യ വകുപ്പ് ഉടന്‍ ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ശബരിമല പാതയിൽ അയ്യപ്പഭക്തർക്കും ആദിവാസി കുടുംബങ്ങൾക്കും കാരുണ്യത്തിന്റെ കൈത്താങ്ങായി യൂത്ത് കോൺഗ്രസ്

0
പത്തനംതിട്ട : നബിദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി...

തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് രാജു എബ്രഹാം

0
തിരുവല്ല : തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സിപിഐഎം...