ട്രാൻസ്‌ജെൻഡർ വ്യക്തിയ്ക്ക് ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ട്രാൻസ്‌ജെൻഡർ വ്യക്തിയാണെന്ന പേരിൽ ശബരിമലയിൽ പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി. തമിഴ്നാട് ചെങ്കൽപട്ട് സ്വദേശിയും അഭിഭാഷകയുമായ സത്യശ്രീ ശർമിള റെഹമത്തലിയാണ് ഹർജി നൽകിയത്. 41 ദിവസത്തെ വ്രതം പൂർത്തിയാക്കി ഇരുമുടിക്കെട്ടുമായി ഓഗസ്റ്റ് 20ന് ഉച്ചയ്ക്ക് മൂന്നരയോടെ പമ്പയിലെത്തിയ തന്നെ ദേവസ്വം ബോർഡിന്റെ നിർദേശമുണ്ടെന്ന് പറഞ്ഞ് പോലീസ് മലകയറാൻ അനുവദിക്കാതെ തിരിച്ചയച്ചെന്നാണ് സത്യശ്രീയുടെ ആരോപണം. തിരുവോണ ദിവസം സന്നിധാനത്തെത്തി ദർശനവും വഴിപാടുകളും നടത്താൻ അനുമതി നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

എന്നാൽ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി സെപ്റ്റംബർ മൂന്നിലേക്ക് മാറ്റി. വിഷയത്തിൽ സംസ്ഥാന സർക്കാരിനും മറ്റ് ബന്ധപ്പെട്ട കക്ഷികൾക്കും നോട്ടീസ് നൽകാനും കോടതി നിർദേശിച്ചിട്ടുണ്ട്. 2026 ജനുവരി മൂന്നിനും ഏപ്രിൽ 15നും വ്രതം അനുഷ്ഠിച്ച് ഇരുമുടിക്കെട്ടുമായി ശബരിമലയിൽ ദർശനം നടത്തിയിരുന്നുവെന്നും സത്യശ്രീ ഹർജിയിൽ പറയുന്നു. എന്നാൽ ഇത്തവണ ട്രാൻസ്‌ജെൻഡർ വ്യക്തിയാണെന്ന കാരണത്താൽ പ്രവേശനം നിഷേധിച്ചത് എന്തിനാണെന്ന് വ്യക്തമല്ലെന്നും അവർ ആരോപിച്ചു. പ്രവേശനം തടയുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവോ സർക്കുലറോ പൊലീസ് കാണിച്ചില്ലെന്നും ഇതുമൂലം മാനസിക വിഷമവും അപമാനവും നേരിട്ടെന്നും ഹർജിയിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് രാജു എബ്രഹാം

0
തിരുവല്ല : തിരുവല്ല ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് പിരിച്ചുവിട്ടത് നിയമവിരുദ്ധമെന്ന് സിപിഐഎം...

1956 ല്‍ ആരംഭിച്ച വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രം അവഗണനയില്‍ : അവധിയെടുക്കാന്‍...

0
വെച്ചൂച്ചിറ : വെച്ചൂച്ചിറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവ് ജനങ്ങളെ...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...