വീട് മാറി ഡോര്‍ ബെല്‍ അടിച്ച പതിനാറുകാരന്‍ തലയ്ക്ക് വെടിയേറ്റ ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

കാന്‍സാസ്: സുഹൃത്തിന്റെ വീട്ടില്‍ പോയ സഹോദരങ്ങളെ കൂട്ടിക്കൊണ്ട് വരാന്‍ പോയ 16 കാരന് വീട് മാറിപ്പോയതിന് പിന്നാലെ തലയ്ക്ക് വെടിയേറ്റു. കാന്‍സാസിലാണ് സംഭവം. റാല്‍ഫ് യാള്‍ എന്ന കറുത്ത വര്‍ഗക്കാരനായ പതിനാറുകാരനാണ് തലയ്ക്ക് വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ളത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് മിസൌറി പോലീസ് വിശദമാക്കി. റാല്‍ഫിനെ വെടിവച്ചത് ആരാണെന്നത് ഇനിയും വ്യക്തമായിട്ടില്ല.

തലയില്‍ വെടിയേറ്റ കുട്ടിയുടെ ശരീരത്തിലേക്കും വെടിയേറ്റതിനാല്‍ അബദ്ധത്തിലുണ്ടായതല്ല വെടിവയ്പെന്ന നിഗമനത്തിലാണ് പോലീസുള്ളത്. വ്യാഴാഴ്ച വൈകുന്നേരമാണ് വെടി വയ്പുണ്ടായത്. ഇരട്ട സഹോദരന്മാരെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‌ പോയ റാല്‍ഫിന് വീട് മാറിപ്പോയിരുന്നു. വീട്ടിലെ അംഗങ്ങളില്‍ ആരെങ്കിലുമാണോ വെടിയുതിര്‍ത്തതെന്ന് പോലീസ് വിശദമാക്കിയിട്ടില്ല. ഒന്നിലധികം തവണ വെടിയേറ്റ റാല്‍ഫ് അപകട നില ഇനിയും തരണം ചെയ്തിട്ടില്ല. ജീവന് ആപത് സാധ്യതയുള്ള മുറിവുകളാണ് 16കാരന് ഏറ്റിട്ടുള്ളതെന്നാണ് പോലീസുകാര്‍ വിശദമാക്കുന്നത്.

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് വിഷയം : പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; സി...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് വിഷയം വഷളാക്കിയത് പിണറായി വിജയന്റെ പ്രതികരണമാണമെന്ന്...

വെനസ്വേലയുടെ 6500 കോടി ബാരല്‍ എണ്ണ ശേഖരം അമേരിക്ക നിയന്ത്രിക്കും ; കരാറിലെത്തിയതായി ട്രംപ്

0
വാഷിങ്ഷണ്‍ : വെനസ്വേലയുമായി എണ്ണ കരാറിലെത്തിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്....

പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടുകൾ കാണിച്ച് ജുവലറികളിൽനിന്ന് സ്വർണം തട്ടി ; യുവാവ് അറസ്റ്റിൽ

0
ശ്രീകണ്ഠപുരം : പണമയച്ചതായി വ്യാജ സ്‌ക്രീൻഷോട്ടിലൂടെ വിശ്വസിപ്പിച്ച് ജൂവലറികളിൽനിന്ന് സ്വർണാഭരണങ്ങൾ തട്ടിയ...