പോലീസിനെ ആക്രമിച്ച പതിനാറുകാരിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശേരി: തൃക്കൊടിത്താനത്ത് പോലീസിനെ ആക്രമിച്ച പതിനാറുകാരിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തതോടെയാണ് അസഭ്യം പറഞ്ഞതും ആക്രമിച്ചതുമെന്ന് പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ ശനിയാഴ്ച തൃക്കൊടിത്താനം കൈലാത്തുംപടിയിലാണ് സംഭവം നടന്നത്. തൃക്കൊടിത്താനം ഗോശാല പറമ്പില്‍ വിഷ്ണുവിനെ അറസ്റ്റ് ചെയ്തതോടെയാണ് ഒപ്പമുണ്ടായിരുന്ന പതിനാറു വയസുള്ള പെണ്‍കുട്ടി പോലീസിനെ അസഭ്യം പറഞ്ഞത്.

നിരവധി കേസുകളില്‍ പ്രതിയായ വിഷ്ണുവിന്റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത്. അറസ്റ്റിലായ വിഷ്ണുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബാറില്‍ അക്രമം നടത്തിയത് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി പോലീസ് ജീപ്പിന്റെ ഡോര്‍ വലിച്ചടച്ചതോടെ കൈ കുടുങ്ങി സിവില്‍ പോലീസ് ഓഫീസര്‍ സെല്‍വരാജിന് പരിക്കേല്‍ക്കുകയും ചെയ്തു. പോലീസിനെ ആക്രമിച്ച കേസ് ചുമത്തപ്പെട്ട പെണ്‍കുട്ടിയെ കോഴിക്കോടുള്ള പുനരധിവാസ കേന്ദ്രത്തിലേക്കാണ് മാറ്റിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിൽനിന്ന് 16 മലയാളികൾ കൂടി നാട്ടിലേക്ക് മടങ്ങി ; ഇനി കണ്ടെത്താനുള്ളത് ഏഴ് മലയാളികളെ

0
ന്യൂഡൽഹി: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....