താമരശ്ശേരിയിൽ കൂട്ടത്തോടെ ഉറക്ക ഗുളിക കഴിച്ചെന്ന് 16കാരൻ ; ആശുപത്രിയിലേക്ക് എടുത്ത് ഓടി നാട്ടുകാര്‍ ; വീട്ടുകാരെ വിളിച്ചപ്പോൾ നാടകം പൊളിഞ്ഞു

For full experience, Download our mobile application:
Get it on Google Play

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ പതിനാറുകാരൻ നടത്തിയ ആത്മഹത്യാ നാടകം നാട്ടുകാരെയും ജനപ്രതിനിധികളെയും മണിക്കൂറുകളോളം മുനമ്പിൽ നിർത്തി. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു സംഭവം. താമരശ്ശേരിയിലെ ഒരു മലഞ്ചരക്ക് കടയുടെ മുന്നിൽ കുട്ടി അസ്വാഭാവികമായ സാഹചര്യത്തിൽ ചുറ്റിത്തിരിയുന്നത് കണ്ട് കടയുടമ ചോദ്യം ചെയ്യുകയായിരുന്നു. അമ്മ കഴിക്കുന്ന 12 ഉറക്കഗുളികകൾ താൻ ഒരുമിച്ച് കഴിച്ചുവെന്നും ആത്മഹത്യ ചെയ്യാനുള്ള ശ്രമമാണെന്നുമായിരുന്നു കുട്ടി കടയുടമയോട് പറഞ്ഞത്. ഇതോടെ പരിഭ്രാന്തനായ കടയുടമ ഉടൻ തന്നെ വാർഡ് മെമ്പറെ വിവരമറിയിച്ചു. ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് കുട്ടിയെ അടിയന്തരമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നും വിദഗ്ധ പരിശോധനകൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയി.

കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയിലാണ് നാട്ടുകാർ വിവരമറിയിക്കാനായി കുട്ടിയുടെ കുടുംബാംഗങ്ങളെ ഫോണിൽ ബന്ധപ്പെടുന്നത്. എന്നാൽ ഫോൺ വിളിച്ചവരെല്ലാം ഞെട്ടുന്ന മറുപടിയാണ് ബന്ധുക്കളുടെ ഭാഗത്തുനിന്നും ഉണ്ടായത്. കുട്ടി മുൻപും പലതവണ ഇത്തരത്തിൽ ആത്മഹത്യാ നാടകങ്ങൾ കളിച്ചിട്ടുണ്ടെന്നും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ബന്ധുക്കൾ നാട്ടുകാരെ അറിയിച്ചു. എങ്കിലും കുട്ടിയുടെ സുരക്ഷ മുൻനിർത്തി മെഡിക്കൽ കോളേജിൽ എത്തിച്ച് വിശദമായ പരിശോധനകൾക്ക് വിധേയനാക്കി. എന്നാൽ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും തന്നെ കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന് എല്ലാവരും മടങ്ങുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...

പത്തനംതിട്ടയില്‍ വയോജന കമ്മീഷന്‍ സിറ്റിംഗ് നടത്തി

0
പത്തനംതിട്ട : സംസ്ഥാന വയോജന കമ്മീഷന്‍റെ ജില്ലാതല സിറ്റിംഗ് പത്തനംതിട്ട കളക്ടറേറ്റ്...

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ

0
ചെന്നൈ: വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക്...

കോന്നിയില്‍ മദര്‍ തെരേസ ദിനാചരണം നടന്നു

0
കോന്നി : സാമൂഹിക നീതി വകുപ്പ്, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ്, ഓര്‍ഫനേജ്...