മഹാരാഷ്ട്രയിലേക്കുള്ള ട്രെയിൻ യാത്രക്കിടെ മുസ്‌ലിം യുവാവിനെ ക്രൂരമായി മർദിച്ച് ഇരുപതംഗ സംഘം

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയിലേക്കുള്ള മൻമദ്-കാക്കിനട-ഷിർദി എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ മുസ്‌ലിം യുവാവിനെ ക്രൂരമായി മർദിച്ച് ഇരുപതംഗ സംഘം. ഹാഫിസ് മുഹമ്മദ് ഇംറാൻ എന്ന വ്യക്തിക്കാണ് മർദനമേറ്റത്. ഹൈദരാബാദിലെ ഹഫീസ്‌പേട്ട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ടിരുന്ന സമയത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. കോച്ചിനുള്ളിൽ ചില യാത്രക്കാർ തമ്മിൽ തർക്കം നടക്കുന്നതിനിടെ എന്താണ് സംഭവിക്കുന്നതെന്ന് ചോദിക്കാൻ അടുത്തേക്ക് ചെന്നപ്പോൾ സാഹചര്യം പെട്ടെന്ന് വഷളാകുകയായിരുന്നുവെന്ന് ഇംറാൻ പറഞ്ഞു. തന്നെ ബലമായി മാറ്റിനിർത്തി മർദിച്ചതായി ഇംറാൻ പോലീസിനോട് പറഞ്ഞു. താടിയും തൊപ്പിയുമുള്ളതുകൊണ്ടാണ് തന്നെ ആക്രമിച്ചതെന്നും ഇരുപതോളം പേർ ചേർന്നാണ് മർദിച്ചതെന്നും ഇംറാൻ പറഞ്ഞു. തടയാൻ ശ്രമിച്ച സുഹൃത്തിനെയും ഇവർ തള്ളുകയും മർദിക്കുകയും ചെയ്തു. അക്രമികളെ തനിക്ക് തിരിച്ചറിയാൻ കഴിയുമെന്നും അവരെ കണ്ടെത്താൻ പോലീസിനെ സഹായിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കോച്ചിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ മൊഴിയെടുത്താൽ സത്യാവസ്ഥ ബോധ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിട്ട നടപടിയെ പത്തനംതിട്ട ഡി.സി.സി സ്വാഗതം ചെയ്തു

0
പത്തനംതിട്ട : കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ...

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ...