കോഴിക്കോട് ഇരുപത്തിയൊന്നുകാരിയെ സുഹൃത്തിൻ്റെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഇരുപത്തിയൊന്നുകാരിയെ സുഹൃത്തിൻ്റെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അത്തോളി തോരായി സ്വദേശി ആയിഷ റഷയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സുഹൃത്ത് ബഷീറുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്തെത്തി. അത്തോളി തോരായി സ്വദേശിനി ആയിഷ റഷയെ ഇന്നലെ രാത്രിയാണ് ആൺ സുഹൃത്ത് ബഷീറുദ്ദീൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലെത്തിയപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. യുവതി ആത്മഹത്യ ചെയ്തെന്നാണ് ഇയാൾ ആശുപത്രിയിൽ അറിയിച്ചത്. ആശുപത്രി അധികൃതർ അറിയിച്ചത് പ്രകാരം പോലീസെത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു.

എരഞ്ഞിപ്പാലത്തെ ബഷീറുദ്ദീൻ്റെ വാടക വീട്ടിലായിരുന്നു സംഭവം നടന്നത്. മംഗലാപുരത്ത് ഫിസിയോ തെറാപ്പി വിദ്യാർഥിയായ യുവതി നാല് ദിവസം മുമ്പ് കോഴിക്കോടെത്തിയിരുന്നെങ്കിലും വീട്ടിലേക്ക് പോകാതെ ബഷീറുദ്ദീനൊപ്പം കഴിയുകയായിരുന്നു. ഇരുവരും രണ്ട് വർഷത്തിലധികമായി അടുപ്പത്തിലായിരുന്നു. എന്നാൽ യുവതിയെ ബഷീറുദ്ദീൻ ബ്ലാക്ക് മെയിൽ ചെയ്തതായും മർദിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം ആരോപിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...

നടുക്കം മാറാതെ ന്യൂയോർക്ക്; ടൈംസ് സ്ക്വയർ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ്...

0
വാഷിങ്ടൺ : അമേരിക്കയിൽ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ്...

ബിസിനസ് തട്ടിപ്പ് ആരോപിച്ചുള്ള വ്യാജവാർത്ത; ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യവസായി

0
തിരുവനന്തപുരം: വ്യാജവാര്‍ത്ത നല്‍കി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസിനെതിരെ നിയമനടപടിയുമായി പ്രവാസി...