80കാരിയായ ബന്ധുവിനെ ബലാത്സം​ഗം ചെയ്ത 27കാരന്‍ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഡെറാഡൂൺ : 80കാരിയായ ബന്ധുവിനെ ബലാത്സം​ഗം ചെയ്ത 27കാരനായ യുവാവ് അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ പിത്തോഡഗഡിലെ ഒഡമത് ​ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. 27കാരനായ മുകേഷ് സിങ്ങാണ് അറസ്റ്റിലായത്. രാത്രി വീട്ടിലിരുന്ന് മദ്യപിച്ച ശേഷം വൃദ്ധയെ വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോവുകയും മർദ്ദിക്കുകയും ചെയ്ത ശേഷം അവരെ ബലാത്സം​ഗം ചെയ്യുകയായിരുന്നുവെന്ന് ജാജർദെവാൽ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ മദൻ സിങ് പറഞ്ഞു.

വൃദ്ധയുടെ കരച്ചിൽ കേട്ട് നാട്ടുകാർ എത്തുകയും യുവാവിനെ പിടിച്ച് കൈകാര്യം ചെയ്യുകയും ചെയ്തെങ്കിലും ഇയാൾ‍ അവരെ വെട്ടിച്ച് ഓടിരക്ഷപെട്ടു. സമീപത്തെ ഒരു വനപ്രദേശത്ത് ഒളിച്ചിരുന്ന പ്രതിയെ പിന്നീട് പിടികൂടുകയായിരുന്നു. വയോധികയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും പ്രതിക്കെതിരെ കേസെടുക്കുകയും ചെയ്തു. ഐ.പി.സി 376, 452, 323 വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഴിയാത്രക്കാരൻ്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു

0
പൂങ്കുന്നം: വഴിയാത്രക്കാരൻ്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്കൂട്ടർ യാത്രിക ആംബുലൻസ് കയറി...

ഇറാൻ ഭീഷണിക്കിടെ പ്രതിരോധം ശക്തമാക്കി കുവൈത്ത്

0
കുവൈത്ത് സിറ്റി : മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ ശക്തമാകുന്നതിനിടെ വ്യോമപ്രതിരോധ ശേഷി...

രണ്ട് ഉത്തരവാദിത്തങ്ങൾ ആഗ്രഹിക്കുന്നില്ല ; ഒരാൾക്ക് ഒരു പദവിയാണ് ഉചിതമെന്ന് സണ്ണി ജോസഫ്

0
കോഴിക്കോട്: സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് വൈദ്യുതി മന്ത്രി...

ബദരീനാഥ് ക്ഷേത്രത്തിലെ സിസിടിവി മാറ്റിയതിൽ ദുരൂഹത ; മാറ്റിയത് സംഭാവനക്കൊള്ള പുറത്താകുന്നതിന് മുൻപ്

0
ന്യൂഡൽഹി : പ്രസിദ്ധമായ ബദരീനാഥ് ക്ഷേത്രത്തിൽ സംഭാവനക്കൊള്ള ആരോപണം ഉയരുന്നതിനു തൊട്ടുമുൻപ്...