ഗുജറാത്തിൽ അനധികൃത ചികിത്സാ ക്ലിനിക് നടത്തിയ 40കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ അനധികൃത ചികിത്സാ ക്ലിനിക് നടത്തിയതിന് 40കാരന്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ നാദിയ സ്വദേശിയായ സഞ്ജിത് നിൽകോമൾ ബിശ്വാസ് എന്നയാളാണ് പിടിയിലായത്. ഇയാള്‍ പത്താം ക്ലാസില്‍ തോറ്റയാളാണെന്നും മെഡിക്കല്‍ ബിരുദം പോലുമില്ലാതെ രോഗികളെ ചികിത്സിച്ചിരുന്നതായും പോലീസ് പറയുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസും ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസർമാരും അടങ്ങുന്ന സംയുക്ത ടാസ്‌ക് ഫോഴ്‌സാണ് പരിശോധന നടത്തിയത്. ബിശ്വാസ് രോഗികളെ പരിശോധിക്കുന്നതിനിടെയാണ് പോലീസ് പരിശോധനക്കെത്തുന്നത്. ഔപചാരിക മെഡിക്കൽ വിദ്യാഭ്യാസമോ ലൈസൻസോ ഇല്ലാത്ത ഇയാള്‍ ഉന്നത ബിരുദമുള്ള ഡോക്ടറായി നാട്ടുകാരെ പറ്റിച്ചുവരികയാണെന്നും അധികൃതര്‍ പറയുന്നു.

ഇയാള്‍ രോഗികള്‍ക്ക് അലോപ്പതി മരുന്നുകളും കുത്തിവെപ്പുകളുമടക്കമുള്ള ചികിത്സകള്‍ നടത്തിവരുന്നതായും അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.അലോപ്പതി മരുന്നുകളുടെയും സിറിഞ്ചുകളുടെയും വൻ ശേഖരം, സ്റ്റെതസ്കോപ്പുകൾ, ചെറിയ ശസ്ത്രക്രിയകൾക്ക് ഉപയോഗിക്കുന്ന മറ്റ് വിവിധ മെഡിക്കൽ ഉപകരണങ്ങൾ എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അടിസ്ഥാനപരമായ അറിവുകള്‍ പോലുമില്ലാതെ കുത്തിവെപ്പുകള്‍ അടക്കം നല്‍കുകയും നിയന്ത്രിത മരുന്നുകള്‍ പോലും നല്‍കുന്നത് മാരകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും രോഗികളുടെ ജീവന്‍ വെച്ചാണ് ഇയാള്‍ ഇത്ര നാളും ക്ലിനിക്ക് നടത്തിവന്നിരുന്നതെന്നും പോലീസ് പറയുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....