കൊല്ലത്ത് ഏഴു വയസുകാരിയെ പീഡിപ്പിച്ച കേസിൽ 52കാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കടയ്ക്കലിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച 52 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കടയ്ക്കൽ സ്വദേശി കൃഷ്ണൻകുട്ടിയാണ് അറസ്റ്റിലായത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്ത് അറിഞ്ഞത്. പെൺകുട്ടിയും മുത്തശ്ശിയും മാത്രം ഉണ്ടായിരുന്ന സമയത്ത് വീട്ടിലെത്തിയാണ് കൃഷ്ണൻകുട്ടി ഏഴു വയസുകാരിയെ പീഡിപ്പിച്ചത്. വൈകീട്ട് വീട്ടിലെത്തിയ അമ്മയാണ് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടെന്ന് മനസിലാക്കുന്നത്.

പിന്നാലെ കുട്ടിയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തേ സ്വകാര്യ മെഡിക്കൽകോളേജിലും പ്രവേശിപ്പിച്ചു. ഡോക്ടർ നടത്തിയ പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായി. കൃഷ്ണൻകുട്ടി ഉപദ്രവിച്ചതായി കുട്ടി ഡോക്ടറോട് പറഞ്ഞു. തുടർന്ന് ഡോക്ടർ കടയ്ക്കൽ പൊലീസിൽ വിവരം അറിയിച്ചു. കുട്ടിയുടെ മാതാവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ കടയ്ക്കൽ ഭാഗത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. പോക്‌സോ ഉൾപ്പെടെയുളള വകുപ്പുകൾ ചുമത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...