പീരുമേട് പള്ളിക്കുന്ന് സി.എസ്.ഐ പള്ളിയുടെ ചരിത്രം വിവരിക്കുന്ന പുസ്തകം പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പീരുമേട്: മലനാട്ടിലെ ആദ്യ ക്രൈസ്തവ ദേവാലയമായ പള്ളിക്കുന്ന് സി.എസ്.ഐ പള്ളിയുടെ ചരിത്രം വിവരിക്കുന്ന പുസ്തകം പ്രകാശനം ചെയ്തു. സി എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ ഗിന്നസ് സുനിൽ ജോസഫ് രചിച്ച പള്ളിക്കുന്ന് സെന്റ്. ജോർജ് സി.എസ്.ഐ ചർച്ച് ഒന്നര നൂറ്റാണ്ടിൻ്റെ ചരിത്രം എന്ന പുസ്തകം സി.എസ്.ഐ സഭാ ഡെപ്യുട്ടി മോഡറേറ്റർ ബിഷപ്പ് റൈറ്റ്.റവ. വി.എസ് ഫ്രാൻസിസ് പ്രകാശനം ചെയ്തു. സി. എം. എസ് മിഷനറിയായിരുന്ന റവ. ഹെൻറി ബേക്കർ ജൂനിയർ 1869 ഫെബ്രുവരി 10 നാണ് ഈ ദേവാലയം പണികഴിപ്പിച്ചത്. ചരിത്ര പ്രാധാന്യമുള്ള ദേവാല സെമിത്തേരിയിൽ ഇംഗ്ലണ്ട്, അയർലൻ്റ്, സ്കോട്ട്ലൻ്റ് എന്നിവടങ്ങളിൽ നിന്നുള്ള 34 വിദേശിയരെയും ഒരു കുതിരയെയും അടക്കം ചെയ്തിട്ടുണ്ട്. ഇവിടെ സ്പാത്തോഡിയ, കരിബിയൻ യൂക്ക, ഹവായിയൻ ചെറി,ബോസെല്ലിയ, സൈപ്രിനസ് വിഭാഗങ്ങളിൽപെട്ട മരങ്ങളും ഉണ്ട്.

163 വർഷം പ്രായാമുള്ള കാപ്പി ചെടിയും ഇവിടെയുണ്ട്. മൂന്നാർ ക്രൈസ്റ്റ് ദേവാലയ സെമിത്തേരിയിൽ അടക്കം ചെയ്തിരിക്കുന്ന ഇസബല്ല മേയുടേ തുൾപ്പെടെ ആറ് വിദേശികളുടെ സംസ്കാര റജിസ്റ്റർ, പള്ളിക്കുന്ന് പള്ളിയിലെ വിദേശിയരുടെ ജനന മരണ റജിസ്റ്റർ, സ്നാന വിവാഹ റജിസ്റ്റർ ഇവയെല്ലാം ചരിത്രരേഖയിൽ വിവരിക്കുന്നു. ചരിത്ര പുസ്തകങ്ങളായ ചർച്ച് മിഷനറി ഗ്ലിനിയർ, എബൗ ദ ഹെറൻ പൂൾ, ദ ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ, ദ പാത്ത് ടു ദ ഹിൽസ് എന്നി പുസ്തകങളിലെ വിവരങ്ങളും ചരിത്രരേഖക്ക് ആധാരമായിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...