കോട്ടയത്ത് നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണു ; നാല് തൊഴിലാളികൾക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മാഞ്ഞൂരിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് നാല് പേർക്ക് പരിക്ക്. ഇതരസംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.ഇന്ന് രാവിലെ പത്തോടെയായിരുന്നു അപകടം. മേമുറി തോപ്പിൽ ജോർജ് ജോസഫിന്റെ നിർമാണത്തിലിരിക്കുന്ന വീടിന്റെ കോൺക്രീറ്റ് ഭാഗമാണ് തകർന്നുവീണത്. ഇവിടെ പണിയെടുക്കുകയായിരുന്ന നാല് ബംഗാൾ സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരുടെ ശരീരത്തിലേക്കാണ് കോൺക്രീറ്റ് ഭാഗം അടർന്നു വീണത്.കോൺക്രീറ്റ് ഭാഗങ്ങൾക്കടിയിൽ കുടുങ്ങിയ ഇവരെ ഒപ്പമുണ്ടായിരുന്ന പണിക്കാരും നാട്ടുകാരും ഫയർഫോഴ്‌സ് യൂണിറ്റും ചേർന്നാണ് പുറത്തെടുത്തത്. തുടർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നാട്ടുകാരെ ദുരിതത്തിലാഴ്ത്തി സ്വകാര്യ വ്യക്തി റോഡ് കല്ലുകെട്ടി അടച്ചു; പ്രതിഷേധവുമായി ജനങ്ങൾ

0
​റാന്നി : കാലങ്ങളായി നാട്ടുകാർ പൊതുയാത്രയ്ക്കും വാഹനങ്ങൾ കടന്നുപോകുന്നതിനുമായി ഉപയോഗിച്ചുപോന്നിരുന്ന റോഡ്...

കോന്നി ഗ്രാമ പഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെയും കോന്നി ആയുർവേദ ഡിസ്പെൻസറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ...

കേരളത്തില്‍ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായികമന്ത്രി ഒ.ജെ.ജനീഷ്

0
തിരുവനന്തപുരം: കേരളത്തില്‍ ഫിഫ ലോകകപ്പ് സൗജന്യമായി ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കാമെന്ന് കായികമന്ത്രി...

അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവം ; പ്രതി പിടിയില്‍

0
കൊച്ചി: കൊച്ചി എളമക്കരയില്‍ അങ്കണവാടിയില്‍ വെച്ച് മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം...